Publish Date: Thu, 24 Sep 2020 (15:45 IST)
Updated Date: Thu, 24 Sep 2020 (17:17 IST)
തൃശൂര്‍: മുപ്പതുകാരിയായ വീട്ടമ്മയുടെ മരണവുമായി ബന്ധപ്പെട്ട അവരുടെ ഭര്‍ത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മാള പുത്തന്‍ചിറ കടമ്പോട്ട് സുബൈറിന്റെ മകള്‍ റഹ്മത്താണ് (30) പിണ്ടാണിയിലെ വാടക വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കാണപ്പെട്ടത്. ഭര്‍ത്താവ് വടക്കേകര പുതുമന വീട്ടില്‍ ഷഹന്‍സാദിനെ (45) വടക്കേകര പൊലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ ദിവസം രാത്രി ഷഹന്‍സാദ് കുടുംബത്തോടൊപ്പം ഉറങ്ങാന്‍ കിടന്ന ശേഷം ഷറഫുദ്ദീന്‍ (9), ധ്യാന്‍ (3) എന്നിവരുമൊത്ത് പറവൂര്‍ വടക്കേ കരയിലെ ഇവര്‍ക്കൊപ്പം അയാളുടെ ഭാര്യ റഹ്മത് ഇല്ലാത്തതിനാല്‍ പിതാവ് സലിം പുത്തന്‍ ചിറയിലുള്ള ബന്ധുക്കളെ വിളിച്ച് അന്വേഷിച്ചു.
ഇതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് റഹ്മത് കൊല്ലപ്പെട്ട വിവരം അറിയുന്നത്. വിവരം അറിഞ്ഞ മാല സി.ഐ സജിന്‍ ശശിയുടെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.