മലബാർ സിമന്റ്‌സ് അഴിമതി; ശശീന്ദ്രന്റെ ഭാര്യ മരിച്ചു

മലബാർ സിമന്റ്‌സ് അഴിമതി; ശശീന്ദ്രന്റെ ഭാര്യ മരിച്ചു

Webdunia
ശനി, 14 ജൂലൈ 2018 (17:06 IST)
മലബാർ സിമന്റ്സ് മുൻ കമ്പനി സെക്രട്ടറി ശശീന്ദ്രന്റെ ഭാര്യ ടീന(52) അന്തരിച്ചു. മൂന്നു ദിവസം മുമ്പ് വൃക്കരോഗ ചികിത്സയുമായി ബന്ധപ്പെട്ട് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കോയമ്പത്തൂരിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
 
മലബാർ സിമന്റ്സിലെ അഴിമതിയും ശശീന്ദ്രന്റെ അസ്വാഭാവിക മരണവും സിബിഐ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് കേസിലെ പ്രധാന സാക്ഷി കൂടിയായ ടീന മരിച്ചത്. 2011 ജനുവരി 24നാണ് ശശീന്ദ്രനും രണ്ടു മക്കളും തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. 
 
എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്നു ടീന. മൂന്നു ദിവസം മുമ്പായിരുന്നു കോയമ്പത്തൂരിലേക്ക് പോയത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നു മലബാർ സിമന്റ്സ് ആക്‌ഷൻ കൗൺസിലും ശശീന്ദ്രന്റെ കുടുംബാംഗങ്ങളും ആരോപിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹയർ സെക്കൻഡറി പരീക്ഷാഫലം വൈകും?, അധ്യാപകരുടെ നിസ്സഹകരണം തിരിച്ചടിയായെന്ന് റിപ്പോർട്ട്

ഹിന്ദുവാകാൻ ക്ഷേത്രത്തിൽ പോകണമെന്ന നിർബന്ധമില്ല, ഹിന്ദുമതമൊരു ജീവിതരീതി: സുപ്രീം കോടതി

എഐഎഡിഎംകെയിൽ പൊട്ടിത്തെറി, വിജയെ പിന്തുണച്ച എംഎൽഎമാരെ അയോഗ്യരാക്കാൻ നീക്കം

സീനിയോരിറ്റി പരിഗണിച്ചില്ല, ഹൈക്കമാൻഡിനെ അതൃപ്തി അറിയിച്ച് രമേശ് ചെന്നിത്തല, മന്ത്രിസഭയിലേക്കില്ലെന്ന് സൂചന

11 ദിവസത്തെ ചർച്ച, സമയമെടുത്തത് കെസിയെ അനുനയിപ്പിക്കാനോ?, അവസാന നിമിഷം വരെ സതീശനൊപ്പം നിന്ന് ലീഗ്

അടുത്ത ലേഖനം
Show comments