Select Your Language

Notifications

webdunia
webdunia
webdunia
Friday, 11 April 2025
webdunia

നരേന്ദ്രമോദി ഇനി രാജ്യത്ത് അഴിമതിയെക്കുറിച്ച് ക്ലാസെടുക്കരുത്: സിദ്ധരാമയ്യ

വാർത്ത കർണ്ണാടക തിരഞ്ഞെടുപ്പ് സിദ്ധരാമയ്യ നരേന്ദ്ര മോദി News News Karnataka Election Sidharamayya Narendra Modi
, ശനി, 19 മെയ് 2018 (19:14 IST)
പ്രധാനമന്ത്രി നരേന്ദ്ര മോദി അഴിമതി തുടച്ചു നീക്കുന്നതിനെക്കുറിച്ച് ഇനി രാജ്യത്ത ക്ലാസെടുക്കരുത് എന്ന് മുൻ കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. എം എൽ എമാരെ കോഴ വാഗ്ദാനം ചെയ്ത് ചാക്കിട്ടു പിടിക്കാൻ ശ്രമിക്കുന്ന യദ്യൂരപ്പയുയേയും കർണ്ണാടക ബി ജെ പിയുയേയും തിരുത്താനുള്ള ധൈര്യം പ്രധാനമന്ത്രിക്കുണ്ടൊ എന്ന് സിദ്ധരാമയ്യ ട്വീറ്റ് ചെയ്തു. 

webdunia
 
യൊദ്യൂരപ്പ എം എൽ എമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നതിന്റെ ഓഡിയോ ക്ലിപ്പുകൾ നേരത്തെ തന്നെ കോൺഗ്രസ് പുറത്തു വിട്ടിരുന്നു. ഇത്തരത്തിൽ നാല് ഓഡിയോ ക്ലിപ്പുകളാണ് കോൺഗ്രസ്സ് പുറത്തു വിട്ടത്. ഹിരേകേരൂര്‍ എം എല്‍ എ, ബി സി പാട്ടീലിനെ യദ്യൂരപ്പ സ്വാധീനിക്കാൻ ശ്രമിക്കുന്നതിന്റെ ഓടിയോ ക്ലിപ്പുകളാണ് കോൺഗ്രസ് പുറത്ത് വിട്ടിട്ടുള്ളത്.  
 
പണത്തിനു വഴങ്ങാതെ വന്നതോടെ പട്ടീലിന് ക്യാബിനറ്റ് പഥവി വാഗ്ദാനം ചെയ്യുന്ന ശബ്ദരേഖയാണ് കോൺഗ്രസ് അവസാനം പുറത്തുവിട്ടത്. കൊച്ചിയിലേക്ക് പോകരുതെന്നും തങ്ങളുടെ കൂടെ വരണം എന്നും ശബ്ദരേഖയിൽ യദ്യൂരപ്പ പറയുന്നുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യെദ്യൂരപ്പയുടെ രാജി ചെങ്ങന്നൂരില്‍ നേട്ടമാകുമെന്ന് കുമ്മനം