Select Your Language

Notifications

webdunia
webdunia
webdunia
webdunia

മലപ്പുറത്ത് പത്താംക്ലാസുകാരി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

മലപ്പുറത്ത് പത്താംക്ലാസുകാരി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

ശ്രീനു എസ്

, ബുധന്‍, 17 ജൂണ്‍ 2020 (08:48 IST)
മലപ്പുറത്ത് പത്താംക്ലാസുകാരി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍. പന്താരങ്ങാടി ലക്ഷം വീട് കോളനിയിലെ അഞ്ജലി(15)യാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം സഹോദരിമാരോടൊപ്പം ടിവി കണ്ടുകൊണ്ടിരിക്കുകയായിരുന്ന അഞ്ജലി അടുക്കളയില്‍ ചെന്ന് തൂങ്ങിമരിക്കുകയായിരുന്നു.
 
വീട്ടില്‍ വഴക്കുണ്ടായതുമൂലമാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്‌തെതെന്നാണ് പൊലീസിന്റെ നിഗമനം. തിരൂരങ്ങാടി പൊലിസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി . തിരൂരങ്ങാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് അഞ്ജലി. ഇന്ന് പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം സംസ്‌കരിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മഹാരാഷ്ട്രയിലെ 1328 മരണങ്ങൾ കൂടി കണക്കിൽ: രാജ്യത്തെ കൊവിഡ് മരണം 11,882