Select Your Language

Notifications

webdunia
webdunia
webdunia
webdunia

മഹാരാഷ്ട്രയിലെ 1328 മരണങ്ങൾ കൂടി കണക്കിൽ: രാജ്യത്തെ കൊവിഡ് മരണം 11,882

ന്യൂഡൽഹി , ബുധന്‍, 17 ജൂണ്‍ 2020 (08:47 IST)
ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് മരണങ്ങൾ 10,000 കടന്നു. മഹാരാഷ്ട്രയിൽ കഴിഞ്ഞ ദിവസങ്ങളിൽ സംഭവിച്ച 1328 മരണങ്ങൾ കൂടി കൊവിഡ് ബാധിച്ചത് മൂലമാണെന്ന് സ്ഥിരീകരിച്ചതോടെയാണ് രാജ്യത്തെ മരണസംഖ്യ കുത്തനെ ഉയർന്നത്. ഇതോടെ മാഹാരാഷ്ട്രയിൽ മാത്രം കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5537 ആയി ഉയർന്നു. ഇന്നലെ മാത്രം 1965 പേരുടെ മരണമാണ് രാജ്യത്ത് സ്ഥിരീകരിച്ചത്.
 
നിലവിൽ 3,52,815 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.കോവിഡിനു ചികിത്സയിലിരിക്കെ വിവിധ കാരണങ്ങളാൽ മരിച്ചവരെക്കൂടി ഉൾപ്പെടുത്തണമെന്ന ഐസിഎംആർ മാനദണ്ഡപ്രകാരമാണ് മഹാരാഷ്ട്രയിലെ 1328 മരണങ്ങൾ പുതുതായി ഉൾപ്പെടുത്തിയത്. ഇതിൽ 862 മരണങ്ങളും മുംബൈയിലാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പത്തനംതിട്ട ജില്ലയില്‍ ആറുപേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു