Publish Date: Sat, 03 Oct 2020 (11:19 IST)
Updated Date: Sat, 03 Oct 2020 (11:22 IST)
വിവാഹിതനായ അയല്‍ക്കാരനുമായി മകള്‍ക്ക് ബന്ധമുണ്ടെന്നറിഞ്ഞ് പിതാവ് ഇരുപതുകാരിയായ സ്റ്റംപുകൊണ്ട് അടിച്ചുകൊന്നു. നോര്‍ത്ത് പനാജിയിലാണ് സംഭവം. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവ് സുനില്‍കുമാര്‍ രാജനെ(46) പൊലീസ് അറസ്റ്റുചെയ്തു. ശരീരമാസകലം മര്‍ദ്ദനമേറ്റ യുവതിയെ അടുത്തുള്ള പ്രാഥമിക ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആശുപത്രി അധികൃതരാണ് വിവരം പൊലീസിനെ അറിയിച്ചത്.
പൊലീസ് എത്തിയപ്പോള്‍ സുനില്‍കുമാര്‍ കുറ്റസമ്മതം നടത്തി. വീടിനടുത്തുള്ള വിവാഹിതനായ ഒരാളുമായി പെണ്‍കുട്ടിക്ക് ബന്ധമുണ്ടെന്നറിഞ്ഞപ്പോള്‍ ദേഷ്യം വരുകയും സ്റ്റംപുകൊണ്ട് അടിക്കുകയുമായിരുന്നെന്ന് ഇയാള്‍ മൊഴി നല്‍കി.