Select Your Language

Notifications

webdunia
webdunia
webdunia
Sunday, 13 April 2025
webdunia

നവജാത ശിശുവിനെ കരിയിലകൂനയില്‍ ഉപേക്ഷിച്ച സംഭവം: ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച യുവതികളെ കാണാനില്ല

Women Missing

ശ്രീനു എസ്

, വെള്ളി, 25 ജൂണ്‍ 2021 (12:05 IST)
നവജാത ശിശുവിനെ കരിയിലകൂനയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച യുവതികളെ കാണാനില്ല. അറസ്റ്റിലായ രേഷ്മയുടെ ഭര്‍ത്താവിന്റെ സഹോദരന്റെ ഭാര്യയേയും സഹോദരിയുടെ മകളെയുമാണ് കാണാതായത്. ഇന്നലെ വൈകുന്നേരമാണ് ഇവരോട് ചെദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ രാവിലെ മുതല്‍ ഇവരെ കാണാതാവുകയായിരുന്നു.
 
കഴിഞ്ഞ ജനുവരി അഞ്ചിനായിരുന്നു കൊല്ലം പരവൂര്‍ സ്വദേശി സുദര്‍ശനന്‍പിള്ളയുടെ വീട്ടുവളപ്പില്‍ നവജാത ശിശുവിനെ കണ്ടെത്തിയത്. എന്നാല്‍ സുദര്‍ശനന്‍ പിള്ളയുടെ മകള്‍ രേഷ്മയാണ് ഈ ക്രൂരത കാട്ടിയതെന്ന് പൊലീസ് കണ്ടെത്തി. കരിയില ശ്വാസകോശത്തില്‍ കടന്ന് കുഞ്ഞു മരിച്ചിരുന്നു. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട കാമുകന്റെ നിര്‍ദേശപ്രകാരമായിരുന്നു രേഷ്മ ഇത് ചെയ്തത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'പുരാണം കേള്‍ക്കാന്‍ സമയമില്ല, നിങ്ങളെയാണ് ആദ്യം അടിക്കേണ്ടത്'; വീണ്ടും പരാതിക്കാരിയോട് കയര്‍ത്ത് ജോസഫൈന്‍