Select Your Language

Notifications

webdunia
webdunia
webdunia
webdunia

മലപ്പുറത്ത് അഞ്ചുകോടി രൂപ വില വരുന്ന ഇരുതലമൂരി പാമ്പിനെ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ടുപേര്‍ അറസ്റ്റിലായി

മലപ്പുറത്ത് അഞ്ചുകോടി രൂപ വില വരുന്ന ഇരുതലമൂരി പാമ്പിനെ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ടുപേര്‍ അറസ്റ്റിലായി

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 8 ഓഗസ്റ്റ് 2022 (11:47 IST)
മലപ്പുറത്ത് അഞ്ചുകോടി രൂപ വില വരുന്ന ഇരുതലമൂരി പാമ്പിനെ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ടുപേര്‍ അറസ്റ്റിലായി. പാണ്ടിക്കാട് വേങ്ങൂര്‍ സ്വദേശിയും പെരിന്തല്‍മണ്ണയില്‍ ആക്രിക്കട നടത്തുന്ന കൊല്ലം സ്വദേശി അന്‍സാര്‍ റഹീമുമാണ് പിടിയിലായത്. മൂന്നര കിലോ തൂക്കമുള്ള ഇരുതലമൂരിയാണ് ഇവരില്‍നിന്ന് കണ്ടെത്തിയത്. ഇവര്‍ പാമ്പിനെ സംസ്ഥാനത്തിനകത്തും പുറത്തുമായി വില്‍പ്പന നടത്താന്‍ നിരവധി തവണ ശ്രമിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പോലീസിന്റെ പിടി വീഴുന്നത്.
 
പ്രതികള്‍ക്ക് പിന്നില്‍ നിരവധി ആളുകള്‍ ഉണ്ടെന്നും ഉദ്യോഗസ്ഥര്‍ മനസ്സിലാക്കി. വന്യജീവി സംരക്ഷണം നിയമപ്രകാരം ജീവനു ഭീഷണിയു ള്ള ജീവികളുടെ ഗണത്തിലുള്ളതാണ് ഇരുതലമൂരി. ഇവയെ പിടിക്കുന്നതും കൈവശം വയ്ക്കുന്നതും നിയമവിരുദ്ധമാണ്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മണ്‍സൂണ്‍ പാത്തിക്കൊപ്പം ന്യൂനമര്‍ദം; കേരളത്തില്‍ മഴ തുടരും