പെരിന്തല്‍മണ്ണയില്‍ പേരയ്ക്ക പറിച്ചതിന് 12കാരനെ പിന്തുടര്‍ന്ന് ബൈക്കിടിച്ചുവീഴ്ത്തി. സംഭവത്തില്‍ പ്രതിയായ വാഴേങ്കട കുനിയന്‍കാട്ടില്‍ 49കാരനായ അഷ്‌റഫിനെ പൊലീസ് അറസ്റ്റുചെയ്തു. ഫുട്‌ബോള്‍ കളിക്കുകയായിരുന്ന കുട്ടികള്‍ മടങ്ങുമ്പോള്‍ വീട്ടില്‍ നിന്ന് പേരയ്ക്ക പറിച്ചെന്നാരോപിച്ചായിരുന്നു അക്രമം.
ബൈക്കിടിച്ചു വീഴ്ത്തിയ ശേഷം പ്രതി കുട്ടിയെ ചവിട്ടി തുടയെല്ല് പൊട്ടിച്ചു. കുട്ടിയെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.