Publish Date: Thu, 05 Oct 2023 (11:05 IST)
Updated Date: Thu, 05 Oct 2023 (11:07 IST)
കരിപ്പൂരില്‍ 33 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി. വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങിയ യാത്രക്കാരനില്‍ നിന്നും പൊലീസാണ് സ്വര്‍ണം പിടികൂടിയത്. 577 ഗ്രാം സ്വര്‍ണമാണ് പിടിച്ചെടുത്തത്. മലപ്പുറം സ്വദേശി സതീശാണ് പിടിയിലായത്.
കഴിഞ്ഞ ദിവസം ദോഹയില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ എത്തിയതാണ് ഇയാള്‍. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്.