മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വിദേശത്തു നിന്ന് വന്നിറങ്ങിയ നാല് വിമാന യാത്രക്കാരിൽ നിന്ന് രണ്ടു കോടി രൂപയുടെ സ്വർണ്ണം പിടികൂടി. കുഞ്ഞുടുപ്പുകളിലെ ബട്ടൺ രൂപത്തിലായിരുന്നു സ്വർണ്ണവുമായി ഒരു യാത്രക്കാരൻ വിമാനത്താവളത്തിന് പുറത്തു വച്ച് പിടിയിലായത്.
ബാക്കി മൂന്നു പേരിൽ നിന്ന് ശരീരത്തിൽ ഒളിപ്പിച്ച സ്വർണ്ണ മിശ്രിതമാണ് പിടിച്ചത്. കാസർകോട് സ്വദേശി മുഹമ്മദ് ബിഷറത്ത് (24) ആണ് ഇത്തരത്തിൽ സ്വർണ്ണം കടത്താൻ ശ്രമിച്ചത്. കസ്റ്റംസ് പരിശോധന കഴിഞ്ഞു പുറത്തിറങ്ങിയെങ്കിലും രഹസ്യ വിവരത്തെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. സ്വർണ്ണ ബട്ടൺ പിടിപ്പിച്ച 12 കുഞ്ഞുടുപ്പുകളാണ് ഇയാൾ കൊണ്ടുവന്നത്.
അബുദാബിയിൽ നിന്നെത്തിയ മീനടത്തൂർ സ്വദേശി ശിഹാബുദ്ദീൻ, തളിപ്പറമ്പ് സ്വദേശിനി ആശാ തോമസ് എന്നിവരിൽ നിന്ന് 2.14 കിലോ സ്വർണ്ണമാണ് പിടിച്ചത്. ഇതിനു വിപണിയിൽ 1.33 കോടി രൂപാ വിലയുണ്ട്.