Publish Date: Thu, 21 Mar 2024 (18:21 IST)
Updated Date: Thu, 21 Mar 2024 (18:23 IST)
മലപ്പുറം: പതിനാലുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ മുപ്പത്തിമൂന്നുകാരനെ കോടതി ഏഴു വർഷത്തെ കഠിന തടവിനും മുപ്പത്തൊന്നായിരം രൂപ പിഴയും ശിക്ഷയായി വിധിച്ചു. പെരിന്തൽമണ്ണ മങ്കട ഇരിമ്പിളിയം പാലാക്കാത്തടം പാറക്കൽ വീട്ടിൽ ബാബു രാജിനെയാണ് കോടതി ശിക്ഷിച്ചത്.
പെരിന്തൽമണ്ണ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി എസ്.സൂരജാണ് ശിക്ഷ വിധിച്ചത്. മങ്കട പോലീസ് രജിസ്റ്റർ ചെയ്ത കേസിലായിരുന്നു കോടതി ശിക്ഷ വിധിച്ചത്. പിഴ തുക അടച്ചില്ലെങ്കില് പ്രതി എട്ടുമാസം അധിക തടവ് അനുഭവിക്കണമെന്നാണ് വിധി.
മങ്കട പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടറായിരുന്ന യു.ഷാജഹാൻ, സബ് ഇൻസ്‌പെക്ടർ വിജയരാഘവൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കേസ് അന്വേഷിച്ചു കുറ്റപത്രം സമാപിച്ചത്.