Publish Date: Tue, 29 Oct 2024 (17:39 IST)
Updated Date: Tue, 29 Oct 2024 (17:42 IST)
മലപ്പുറത്ത് അടച്ചിട്ട വീട്ടില്‍ വന്‍ കവര്‍ച്ച. 42 പവന്‍ സ്വര്‍ണവും ക്യാമറയും മോഷ്ടിച്ചു. പൂക്കോട്ടുംപാടത്ത് മഞ്ചപുള്ളി കുഞ്ഞുമൊയ്തീന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. അടുക്കള വാതില്‍ കമ്ബിപാര ഉപയോഗിച്ച് കുത്തി തുറന്നാണ് മോഷ്ടാക്കള്‍ അകത്തു കയറിയത്. മുറിയിലെ മേശ തകര്‍ത്താണ് സ്വര്‍ണ്ണം മോഷ്ടിച്ചത്.
മോഷണത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ വീട്ടില്‍ നിന്നും ഉപേക്ഷിച്ച നിലയില്‍ കണ്ടെടുത്തു. നാല് മാസം മുന്‍പ് വഴിക്കടവും സമാന രീതിയില്‍ വീട്ടില്‍ മോഷണം നടന്നിരുന്നു. അടച്ചിട്ട വീട് കുത്തിതുറന്ന് മോഷണം നടത്തുന്ന പ്രതികളെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.