Select Your Language

Notifications

webdunia
webdunia
webdunia
webdunia

സുഹൃത്തിന്റെ ഫോണ്‍ നമ്പര്‍ നല്‍കാന്‍ വിസമ്മതിച്ചു; മലപ്പുറത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചു

സുഹൃത്തിന്റെ ഫോണ്‍ നമ്പര്‍ നല്‍കാന്‍ വിസമ്മതിച്ചു; മലപ്പുറത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചു

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 25 മാര്‍ച്ച് 2025 (19:32 IST)
മലപ്പുറം: മലപ്പുറം ജില്ലയിലെ എടപ്പാളില്‍ യുവാവിനെ വാളുകാട്ടി ഭീഷണിപ്പെടുത്തി മയക്കുമരുന്ന് സംഘം തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചു. കുറ്റിപ്പാലം സ്വദേശിയായ 18 വയസ്സുകാരനെയാണ് തട്ടിക്കൊണ്ടുപോയത്. സഹപാഠിയുടെ ഫോണ്‍ നമ്പര്‍ നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് തട്ടിക്കൊണ്ടുപോയെന്നാണ് പരാതി. ബലം പ്രയോഗിച്ച് ബൈക്കില്‍ കയറ്റിയാണ് തട്ടിക്കൊണ്ടുപോയി. ബൈക്കിന് പിന്നിലുണ്ടായിരുന്ന കാറിലുണ്ടായിരുന്ന യാത്രക്കാര്‍ സംഭവത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി ചങ്ങരംകുളം പോലീസിന് കൈമാറി. 
 
പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ഇവര്‍ പൊന്നാനി സ്വദേശികളാണ്. മുബാഷിര്‍ മുഹമ്മദ്, യാസിര്‍, 17 വയസ്സുള്ള ഒരാള്‍ എന്നിവരാണ് അറസ്റ്റിലായത്. യുവാവിനെ വാളുമായി തട്ടിക്കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേരളത്തിലെ 77 പൊതുമേഖലാ സ്ഥാപനങ്ങള്‍ നഷ്ടത്തില്‍; കെഎസ്ആര്‍ടിസി 2016 ന് ശേഷം ഓഡിറ്റിന് രേഖകള്‍ നല്‍കിയിട്ടില്ലെന്ന് സിഎജി റിപ്പോര്‍ട്ട്