മലപ്പുറത്ത് ഗര്‍ഭിണിയായ സ്ത്രീയേയും മകനേയും കൊലപ്പെടുതിയ കേസില്‍ പ്രതി കുറ്റക്കാരനെന്ന് കോടതി. മഞ്ചേരി അഡീഷണല്‍ സെഷന്‍സ് കോടിതി ഒന്നിന്റേതാണ് വിധി. പ്രതിയായ മുഹമ്മദ് ഷരീഫിനുള്ള ശിക്ഷ ഇന്ന് വിധിക്കും. 2017ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. 26കാരിയായ യുവതിയേയും ഏഴുവയസുകാരനേയുമാണ് ഇയാള്‍ കൊലപ്പെടുത്തിയത്.
ഭര്‍ത്താവുമായി പിരിഞ്ഞു താമസിക്കുകയായിരുന്ന യുവതിയുമായി ബന്ധം സ്ഥാപിക്കുകയും ഇവര്‍ ഗര്‍ഭിണിയാകുകയും ചെയ്തു. ബന്ധം പുറത്തറിയാതിരിക്കാനാണ് പ്രതി കൊലപാതകം നടത്തിയത്. കഴുത്ത് ഞെരിച്ചു കൊല്ലുമ്പോള്‍ യുവതി പകുതി പ്രസവിക്കുകയും കുഞ്ഞ് മരിക്കുകയും ചെയ്തിരുന്നു. ദിവസങ്ങള്‍ക്കു ശേഷമാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തുന്നത്.