മലപ്പുറത്ത് ആള്‍താമസമില്ലാത്ത വീടിന്റെ വാട്ടര്‍ ടാങ്കില്‍ യുവതിയുടെ മൃതദേഹം
35 വയസ്സ് തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്.
മലപ്പുറത്ത് ആള്‍താമസമില്ലാത്ത വീടിന്റെ വാട്ടര്‍ ടാങ്കില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. വളാഞ്ചേരിയിലെ ആള്‍താമസമില്ലാത്ത വീട്ടിലെ വാട്ടര്‍ ടാങ്കിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. 35 വയസ്സ് തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്. വീടിന് പിന്‍വശത്തുള്ള ടാങ്കിലാണ് മൃതദേഹം കണ്ടെത്തിയത്.
വീട്ടുകാര്‍ വിദേശത്തായതിനാല്‍ മാസങ്ങളോളം അടഞ്ഞു കിടക്കുകയാണ് വീട്. മരണപ്പെട്ട സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ല. സെക്യൂരിറ്റി ജീവനക്കാരന്‍ മാത്രമാണ് ഇവിടെ ഉള്ളത്. ഒഴിഞ്ഞു കിടന്ന ടാങ്കില്‍ ആമയെ വളര്‍ത്തുന്നുണ്ട്. അമ്മയ്ക്ക് തീറ്റ കൊടുക്കാന്‍ വന്ന ജോലിക്കാരാണ് മൃതദേഹം കണ്ടത്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.