Select Your Language

Notifications

webdunia
webdunia
webdunia
Saturday, 12 April 2025
webdunia

മലപ്പുറം ജില്ല പ്രത്യേക രാജ്യവും സംസ്ഥാനവും: വിവാദ പ്രസ്ഥാവനയുമായി വെള്ളാപ്പള്ളി നടേശന്‍

Vellappally Natesan

സിആര്‍ രവിചന്ദ്രന്‍

, ശനി, 5 ഏപ്രില്‍ 2025 (15:27 IST)
മലപ്പുറം ജില്ല പ്രത്യേക രാജ്യവും സംസ്ഥാനവുമാണെന്ന വിവാദ പ്രസ്ഥാവനയുമായി എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അവിടെയുള്ളത് തിക്കും തിരക്കും അനുഭവിച്ച് ഭയന്നു ജീവിക്കുന്ന ആളുകളാണെന്നും സ്വതന്ത്രമായി വായുപോലും അവിടെ നിങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്നും മലപ്പുറത്ത് സ്വതന്ത്രമായ അഭിപ്രായം പറഞ്ഞ് ജീവിക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
 
മലപ്പുറത്ത് പിന്നോക്കം നില്‍ക്കുന്ന ജനവിഭാഗങ്ങള്‍ക്ക് സ്വാതന്ത്ര്യം നേടിയതിന്റെ ഒരു അംശം പോലും ലഭിച്ചിട്ടുണ്ടോയെന്ന് വെള്ളാപ്പള്ളി ചോദിച്ചു. ചുങ്കത്തറയിലെ എസ്എന്‍ഡിപി യോഗത്തില്‍ സംസാരിക്കവെയാണ് വെള്ളാപ്പള്ളി നടേശന്‍ ഇക്കാര്യം പറഞ്ഞത്. വെറും വോട്ട് കുത്തി യന്ത്രങ്ങളായി ഈഴവ സമൂഹം ഇവിടെ മാറിയെന്നും ഈ സാഹചര്യം സംസ്ഥാനം ഒട്ടാകെ നിലനില്‍ക്കുന്നുണ്ടെന്നും ഒന്നിച്ചു നില്‍ക്കാത്തതാണ് ഇതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും; ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട്