Select Your Language

Notifications

webdunia
webdunia
webdunia
webdunia

നടിയെ തട്ടിക്കൊണ്ടു പോകല്‍; പ്രമുഖ നടനെ ചോദ്യം ചെയ്‌തു - വിവരങ്ങള്‍ പുറത്ത്

നടിയെ തട്ടിക്കൊണ്ടു പോകല്‍; പ്രമുഖ നടനെ ചോദ്യം ചെയ്‌തു

malayalam actress
ആലുവ/കൊച്ചി , ചൊവ്വ, 21 ഫെബ്രുവരി 2017 (13:22 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ സംശയത്തിന്റെ നിഴലിലുള്ള ഒരു പ്രമുഖ നടനെ അന്വേഷണ സംഘം രഹസ്യമായി ചോദ്യം ചെയ്‌തു. നടന്റെ ആലുവയിലുള്ള വീട്ടിലെത്തിയാണ് മഫ്‌ത്തിയിലെത്തിയ  പൊലീസ് ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞതെന്നാണ് വിശ്വസനീയമായ കേന്ദ്രങ്ങളിൽ നിന്നുള്ള റിപ്പോര്‍ട്ട്.

വിവരങ്ങള്‍ പുറത്തറിയാതിരിക്കുന്നതിനും മാധ്യമങ്ങള്‍ ശ്രദ്ധിക്കാതിരിക്കുന്നതിനുമായി ഔദ്യോഗിക വാഹനങ്ങൾ പുറത്ത് നിറുത്തി നടന്നാണ് അന്വേഷണ സംഘം നടന്റെ വീട്ടിലെത്തിയത്. ചോദ്യം ചെയ്യലിന്റെ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഇത് ഒരാള്‍ക്കു വേണ്ടി നടത്തുന്ന ക്വട്ടേഷനാണെന്ന് പള്‍‌സര്‍ സുനി കാറില്‍വെച്ച് പറഞ്ഞുവെന്ന് നടി പൊലീസിന് മൊഴി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഈ പ്രമുഖ നടനെ രഹസ്യമായി ചോദ്യം ചെയ്‌തത്.

ഒളിവിലുള്ള പള്‍‌സര്‍ സുനിയെ പിടികൂടിയ ശേഷം ഈ നടനെ പൊലീസ് വീണ്ടും ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ട്. വര്‍ഷങ്ങളായി നടിയെ സിനിമയില്‍ നിന്ന് അകറ്റി നിര്‍ത്തിയതും അ​വ​സ​ര​ങ്ങൾ ഇ​ല്ലാ​താ​ക്കി​യതും ഈ പ്രമുഖ നടനാണെന്നാണ് ആരോപണം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊച്ചിയില്‍ വാഴുന്നത് സിനിമാ-ഗുണ്ടാ-റിയല്‍ എസ്റ്റേറ്റ് മാഫിയ; പുറത്ത് പറയാന്‍ പറ്റാത്ത പല കാര്യങ്ങളും സംഭവിക്കുന്നുണ്ടെന്നും ഗണേഷ് കുമാര്‍