Select Your Language

Notifications

webdunia
webdunia
webdunia
webdunia

മനസിലാക്കുന്നതിലുമപ്പുറമാണ് അവരുടെ അവസ്ഥ; ആക്രമിക്കപ്പെട്ട നടിയെ നേരിട്ട് കണ്ട നടന്റെ വെളിപ്പെടുത്തല്‍ പുറത്ത്

ആക്രമിക്കപ്പെട്ട നടിയെ നേരിട്ട് കണ്ട നടന്റെ വെളിപ്പെടുത്തല്‍ പുറത്ത്

മനസിലാക്കുന്നതിലുമപ്പുറമാണ് അവരുടെ അവസ്ഥ; ആക്രമിക്കപ്പെട്ട നടിയെ നേരിട്ട് കണ്ട നടന്റെ വെളിപ്പെടുത്തല്‍ പുറത്ത്
തിരുവനന്തപുരം , ചൊവ്വ, 21 ഫെബ്രുവരി 2017 (16:00 IST)
കൊച്ചിയില്‍ ആക്രമിക്കപ്പെട്ട യുവനടിക്ക് നേരെയുണ്ടായ അനുഭവം അത്രയ്‌ക്കും മോശമായിരുന്നുവെന്ന് ഗണേഷ് കുമാര്‍ എംഎൽഎ. ആക്രമണത്തിന് ഇരയായ നടിയെ നേരിട്ട് കണ്ടിരുന്നു. എല്ലാവരും മനസിലാക്കുന്നതിലുമപ്പുറമാണ് അവരുടെ അവസ്ഥയെന്നും അദ്ദേഹം വ്യക്തമാക്കി.

കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരുമായും സംസാരിച്ചു. ഒരു സ്‌ത്രീക്കും ഇത്തരം അനുഭവം ഇനിയുണ്ടാകാൻ പാടില്ല. മലയാള സിനിമ മേഖലയിൽ ശക്തമായ ഗുണ്ടാസാന്നിധ്യമുണ്ട്. ഇപ്പോള്‍ ഒരുപാട് മോശം പ്രവണതകൾ സിനിമയിലേക്കു കടന്നുവന്നുവെന്നും ഗണേഷ് കൂട്ടിച്ചേര്‍ത്തു.

ഇതിനുമുമ്പും സമാനമായ അനുഭവങ്ങള്‍ പല നടിമാര്‍ക്കും നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ അവരാരും പരാതിപ്പെടാന്‍ തയ്യാറായില്ല. ഈ സംഭവങ്ങളെക്കുറിച്ചും അന്വേഷണം നടത്തണമെന്നും ഗണേഷ്കുമാര്‍ ആവശ്യപ്പെട്ടു.  

ബോംബെയില്‍ സിനിമ, റിയല്‍, എസ്റ്റേറ്റ് അധോലോകമാഫിയ വാഴുന്ന ഒരു കാലമുണ്ടായിരുന്നു. കൊച്ചിയിലും ഇപ്പോള്‍ അതുപോലെയാണ്. കൊച്ചിയില്‍ നടക്കുന്ന സിനിമകള്‍ ശ്രദ്ധിച്ചാല്‍ തന്നെ ഇക്കാര്യങ്ങള്‍ മനസ്സിലാകുമെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുങ്ങിച്ചാകാന്‍ പോകുന്നവനെ കാട്ടാന രക്ഷപ്പെടുത്തി; സമൂഹമാധ്യമങ്ങളില്‍ വൈറലായി വീഡിയോ !