Select Your Language

Notifications

webdunia
webdunia
webdunia
webdunia

മലയാള സിനിമയില്‍ വളര്‍ന്നുവരുന്നവരെ മുളയിലേ നുള്ളിയെടുക്കുന്ന സംഘം ഉണ്ടെന്ന നീരജ് മാധവിന്റെ വിവാദ പരാമര്‍ശം: വിശദീകരണം ആവശ്യപ്പെട്ട് ഫെഫ്ക

മലയാള സിനിമയില്‍ വളര്‍ന്നുവരുന്നവരെ മുളയിലേ നുള്ളിയെടുക്കുന്ന സംഘം ഉണ്ടെന്ന നീരജ് മാധവിന്റെ വിവാദ പരാമര്‍ശം: വിശദീകരണം ആവശ്യപ്പെട്ട് ഫെഫ്ക

ശ്രീനു എസ്

തിരുവനന്തപുരം , വ്യാഴം, 18 ജൂണ്‍ 2020 (09:33 IST)
മലയാള സിനിമയില്‍ വളര്‍ന്നുവരുന്നവരെ മുളയിലേ നുള്ളിയെടുക്കുന്ന സംഘം ഉണ്ടെന്ന നീരജ് മാധവിന്റെ വിവാദ പരാമര്‍ശത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് ഫെഫ്ക. അങ്ങനെയൊരു സംഘം ഉണ്ടെങ്കില്‍ അത് ആരൊക്കെയാണെന്ന് വെളിപ്പെടുത്തണമെന്ന് ഫെഫ്ക ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ഫെഫ്ക താരസംഘടനയായ അമ്മയ്ക്ക് കത്തെഴുതി. നീരജ് ഫേസ്ബുക്കിലൂടെയായിരുന്നു വിവാദ പരാമര്‍ശം നടത്തിയത്.
 
നായികയുടെ ഹെയര്‍ഡ്രസറിന്റെ പകുതിപോലും ശമ്പളമില്ലാത്ത കാലത്തുനിന്ന് താന്‍ വളര്‍ന്നത് അധ്വാനം കൊണ്ടുമാത്രമാണെന്ന നീരജിന്റെ പരാമര്‍ശം സ്ത്രീവിരുദ്ധവും തൊഴിലാളിവിരുദ്ധവുമാണെന്ന് ഫെഫ്ക പറഞ്ഞു. സുശാന്ത് സിങ് രജ്പുതിന്റെ ആത്മഹത്യ സംഭവത്തെ ഒരു യുക്തിയുമില്ലാതെ മലയാള സിനിമാസാഹചര്യങ്ങളിലേക്ക് പ്രതിഷ്ഠിച്ചതല്ലെന്ന് സ്ഥാപിക്കാനുള്ള ഉത്തരവാദിത്തം നീരജിനുണ്ടെന്നും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണിക്കൃഷ്ണന്‍ താരസംഘടനയ്ക്ക് അയച്ച കത്തില്‍ സൂചിപ്പിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മൂന്ന് വിമാന വാഹിനി കപ്പലുകൾ, ഓരോ കപ്പലിലും അറുപതിലധികം യുദ്ധവിമാനങ്ങൾ, പസഫിക്കിൽ ചൈനയ്ക്കെതീരെ അമേരിക്കയുടെ നീക്കം