വാഹനത്തില്‍വച്ച് സുനി ഫോണില്‍ പകര്‍ത്തിയത് നടിയുടെ മാത്രം ചിത്രമല്ല
സുനി ഫോണില്‍ പകര്‍ത്തിയത് നടിയുടെ ഈ ചിത്രങ്ങള്‍
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ മൊഴിയില്‍ വിശ്വാസമര്‍പ്പിച്ച് പൊലീസ്.
ഫോണ്‍ എവിടെ എന്നതു സംബന്ധിച്ചു സുനി പലകുറി മൊഴിമാറ്റിയെങ്കിലും ഏറ്റവും ഒടുവില്‍ നല്‍കിയ മൊഴി കേന്ദ്രീകരിച്ച് മുന്നോട്ടു പോകാനാണ് പൊലീസിന്റെ തീരുമാനം.
നടിയുമൊന്നിച്ചുള്ള സെല്‍ഫി വീഡിയോ ദൃശ്യങ്ങളാണ് സുനി മൊബൈലില്‍ പകര്‍ത്തിയതെന്നാണ് റിപ്പോര്‍ട്ട്. കേസിന്റെ പ്രധാന തെളിവായ ഈ ദൃശ്യങ്ങള്‍ ലഭിച്ചില്ലെങ്കിലും സുനി പകര്‍ത്തിയ ദൃശ്യങ്ങള്‍ മറ്റ് പ്രതികളായ മനുവിനെയും മറ്റൊരു സുഹൃത്തിനേ കാണിച്ചിരുന്നു.
ഈ സാഹചര്യത്തില്‍ ദൃശ്യങ്ങള്‍ കണ്ടെത്താന്‍ സാധിച്ചില്ലെങ്കിലും ദൃശ്യങ്ങള്‍ കണ്ടുവെന്ന കൂട്ടു പ്രതികളുടെ മൊഴിയെ അടിസ്ഥാനമാക്കി മുന്നോട്ടു പോകാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
ഈ രണ്ടുപേരുടേയും രഹസ്യമൊഴിയെടുക്കുന്നതിനായി പൊലീസ് കോടതിയെ സമീപിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നടിയെ ഉപദ്രവിച്ചു പകര്‍ത്തിയ ദൃശ്യങ്ങളുള്ള മൊബൈല്‍ ഫോണ്‍ കൊച്ചി ഗോശ്രീ പാലത്തില്‍നിന്നു വലിച്ചെറിഞ്ഞെന്ന സുനിയുടെ മൊഴി തള്ളേണ്ട ആവശ്യമില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.