Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആള്‍ക്കൂട്ടം കൊന്നത് എന്‍റെ അനുജനെയാണ്: മമ്മൂട്ടി

ആള്‍ക്കൂട്ടം കൊന്നത് എന്‍റെ അനുജനെയാണ്: മമ്മൂട്ടി
കൊച്ചി , വെള്ളി, 23 ഫെബ്രുവരി 2018 (18:43 IST)
ആള്‍ക്കൂട്ടം കൊലപ്പെടുത്തിയ മധുവിനെ ആദിവാസി എന്ന് വിളിക്കരുതെന്നും താന്‍ അവനെ അനുജനെന്ന് വിളിക്കുന്നു എന്നും നടന്‍ മമ്മൂട്ടി. വിശപ്പടക്കാന്‍ മോഷ്ടിക്കുന്നവനെ കള്ളനെന്ന് വിളിക്കരുതെന്നും പട്ടിണി സമൂഹത്തിന്റെ സൃഷ്ടിയാണെന്നും മമ്മൂട്ടി പറയുന്നു.
 
മമ്മൂട്ടിയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം വായിക്കാം:
 
മധുവിനെ ആദിവാസി എന്നു വിളിക്കരുത്. ഞാന്‍ അവനെ അനുജന്‍ എന്ന് തന്നെ വിളിക്കുന്നു. ആള്‍ക്കൂട്ടം കൊന്നത് എന്റെ അനുജനെയാണ്. മനുഷ്യനായി ചിന്തിച്ചാല്‍ മധു നിങ്ങളുടെ മകനോ അനുജനോ ജ്യേഷ്ഠനോ ഒക്കെ ആണ്. അതിനുമപ്പുറം നമ്മെപ്പോലെ എല്ലാ അവകാശാധികാരങ്ങളുമുള്ള പൗരന്‍. 
 
വിശപ്പടക്കാന്‍ മോഷ്ടിക്കുന്നവനെ കള്ളനെന്ന് വിളിക്കരുത്. പട്ടിണി സമൂഹത്തിന്റെ സൃഷ്ടിയാണ്. ആള്‍ക്കൂട്ടത്തിന് നീതിപാലനത്തിന്റെ അമിതാധികാരങ്ങളും ശിക്ഷാവിധിയുടെ മുള്‍വടികളും കല്പിച്ചു കൊടുത്ത നമ്മുടെ വ്യവസ്ഥിതിക്ക് കൂടി മധുവിന്റെ മരണത്തിന് ഉത്തരവാദിത്തമുണ്ട്. 
 
മനുഷ്യന്‍ മനുഷ്യനെത്തന്നെ ആക്രമിക്കുന്നത് എന്തിന്റെ പേരിലായാലും മനുഷ്യന്‍ എന്ന നിലയില്‍ അംഗീകരിക്കാനാവില്ല. വിശപ്പിന്റെയും വിചാരണയുടെയും കറുത്ത ലോകത്തു നിന്നു കൊണ്ട് നമ്മള്‍ എങ്ങനെയാണ് പരിഷ്കൃതരെന്ന് സ്വയം പ്രഖ്യാപിക്കുന്നത്? മധു... മാപ്പ്...

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാട്ടില്‍നിന്ന് പിടിച്ചുകൊണ്ടുവന്നു, കള്ളനെന്നുവിളിച്ചു, അടിക്കുകയും ചവിട്ടുകയും ചെയ്തു: മധുവിന്‍റെ മൊഴി