Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആ​ദി​വാ​സി യു​വാ​വിനെ തല്ലിക്കൊന്ന സംഭവത്തില്‍ കർശന നടപടിയെന്ന് മുഖ്യമന്ത്രി; മ​ക​നെ കൊ​ന്ന​വ​രെ ശി​ക്ഷി​ക്കണ​മെന്ന് ​മ​ധു​വി​ന്‍റെ അ​മ്മ

ആ​ദി​വാ​സി യു​വാ​വിനെ തല്ലിക്കൊന്ന സംഭവത്തില്‍ കർശന നടപടിയെന്ന് മുഖ്യമന്ത്രി; മ​ക​നെ കൊ​ന്ന​വ​രെ ശി​ക്ഷി​ക്കണ​മെന്ന് ​മ​ധു​വി​ന്‍റെ അ​മ്മ

ആ​ദി​വാ​സി യു​വാ​വിനെ തല്ലിക്കൊന്ന സംഭവത്തില്‍ കർശന നടപടിയെന്ന് മുഖ്യമന്ത്രി; മ​ക​നെ കൊ​ന്ന​വ​രെ  ശി​ക്ഷി​ക്കണ​മെന്ന് ​മ​ധു​വി​ന്‍റെ അ​മ്മ
പാ​ല​ക്കാ​ട് , വെള്ളി, 23 ഫെബ്രുവരി 2018 (10:20 IST)
അ​ട്ട​പ്പാ​ടി​യി​ൽ മോഷണ കുറ്റമാരോപിച്ച് ആ​ദാ​വാ​സി യു​വാ​വ് മധുവിനെ നാ​ട്ടു​കാ​ർ ത​ല്ലി​ക്കൊ​ന്ന
സം​ഭ​വ​ത്തി​ൽ കർശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ഇത്തരം ആക്രമങ്ങൾ പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ല. ഒരുതരത്തിലും അംഗീകരിക്കാനുമാവില്ല. അത്യന്തം അപലപനീയമായ സംഭവമാണ് ഉണ്ടായത്. നടപടികള്‍ സ്വീകരിക്കാനുള്ള നിർദേശം സംസ്ഥാന പൊലീസ് മേധാവി ലോക്‍നാഥ് ബെഹ്‌റയ്‌ക്ക് നൽകിയെന്നും മുഖ്യമന്ത്രി ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ വ്യക്തമാക്കി.

മ​ക​നെ കൊ​ന്ന​വ​രെ ശി​ക്ഷി​ക്ക​ണ​മെ​ന്ന് മ​ധു​വി​ന്‍റെ അ​മ്മ അ​ല്ലി ആ​വ​ശ്യ​പ്പെ​ട്ടു. മ​ക​ൻ അ​നു​ഭ​വി​ച്ച വേ​ദ​ന അ​വ​നെ ത​ല്ലി​യ​വ​രും അ​നു​ഭ​വി​ക്ക​ണമെന്നും അവര്‍ പറഞ്ഞു. നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​യെ​ടു​ക്കണമെന്ന് യുവാവിന്റെ ​സ​ഹോ​ദ​രി സ​ര​സു​വും ആ​വ​ശ്യ​പ്പെ​ട്ടു.

മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂര്‍ണ്ണ രൂപം:-

അട്ടപ്പാടിയിൽ ആദിവാസി യുവാവ് മർദ്ദനമേറ്റ് മരിച്ച സംഭവം അത്യന്തം അപലപനീയമാണ്. കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കും. ഇതിനുള്ള നിർദേശം സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയിട്ടുണ്ട്. ഇത്തരം ആക്രമങ്ങൾ പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ല. ഒരുതരത്തിലും അംഗീകരിക്കാനുമാവില്ല. ഇതു പോലുള്ള സംഭവങ്ങൾ കേരളത്തിലുണ്ടാവുക എന്നത് നാം നേടിയ സാമൂഹ്യ-സാംസ്കാരിക മുന്നേറ്റങ്ങളെയാകെ കളങ്കപ്പെടുത്തുന്നതാണ്. ആവർത്തിക്കാതിരിക്കാൻ കർശന നടപടിയെടുക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘എന്തിന്റെ പേരിലായാലും ഇക്കയെ ഇങ്ങനെ ഇല്ലാതാക്കാമായിരുന്നോ ?; ഇനി ആരും മരിക്കരുത്’ - മുഖ്യമന്ത്രിക്ക് ശുഹൈബിന്റെ സഹോദരിയുടെ തുറന്ന കത്ത്