Select Your Language

Notifications

webdunia
webdunia
webdunia
webdunia

''ഞാൻ അദ്ദേഹത്തെ കണ്ടു, എന്റെ സൂപ്പർ ഹീറോയെ'' - സി കെ വിനീത് പറയുന്നു!...

''മമ്മൂട്ടി എന്റെ സൂപ്പർ ഹീറോ''- ബ്ലാസ്റ്റേഴ്സിന്റെ 'മുത്ത്' പറയുന്നു!

മമ്മൂട്ടി
, ബുധന്‍, 7 ഡിസം‌ബര്‍ 2016 (09:31 IST)
കേരള ബ്ലാസ്റ്റേഴ്സിന്റെ മുത്ത് ആരാണെന്ന് ചോദിച്ചാൽ കൊച്ചുകുട്ടികൾ വരെ പറയും 'സി കെ വിനീത്', ഒരു തരം. രണ്ട് തരം. മൂന്ന് തരം എന്ന്. ഐ എസ് എൽ മൂന്നാം സീസണിൽ കാണികളുടെ മുഴുവൻ കൈയ്യടിയും നേടി ആരാധകരെ വാരികൂട്ടുകയാണ് സി കെ വിനീത് എന്ന കണ്ണൂരുകാരൻ. എന്നാൽ, ബ്ലാസ്റ്റേഴ്സിന്റെ ഈ 'മുത്തി'ന്റെ സൂപ്പർ ഹീറോ ആരാണെന്ന് അറിയുമോ?. അത് മറ്റാരുമല്ല, മെഗാസ്റ്റാർ മമ്മൂട്ടി തന്നെ.
 
തന്റെ റോൾ മോഡലിനെ കാണാൻ സി കെ വിനീതും സംഘവും മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ 'പുത്തൻപണ'ത്തിന്റെ ലൊക്കേഷനിൽ എത്തി. ഏഴുകുന്നിലെ സെറ്റിലാണ് മമ്മൂട്ടിക്കൊപ്പം വിജയമാഘോഷിക്കാൻ ബ്ലാസ്‌റ്റേഴ്‌സിലെ സഹതാരങ്ങളായ മുഹമ്മദ് റാഫി, റിനോ ആന്റോ എന്നിവർക്കൊപ്പം വിനീത് എത്തിയത്.
 
സെമി ഉറപ്പിച്ച താരങ്ങൾ പ്രവേശനം ആഘോഷമാക്കാനാണ് ഇഷ്ടതാരത്തെ കാണാൻ സെറ്റിൽ എത്തിയത്. സിദ്ദിക്ക്, സായികുമാര്‍, മാമുക്കോയ എന്നിവരും സെറ്റിലുണ്ടായിരുന്നു. മമ്മുട്ടിക്കൊപ്പമുള്ള സെല്‍ഫി വിനീത് തന്നെയാണ് ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്തത്. ലീഗിലെ ആദ്യപാദത്തില്‍ മോശം പ്രകടനം പുറത്തെടുത്ത ബ്ലാസ്റ്റേഴ്‌സ് വീണ്ടും പറന്നുയര്‍ന്നത് വിനീതിന്റെ ചിറകിലേറിയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്തോനേഷ്യയിൽ അതിശക്തമായ ഭൂചലനം; സുനാമി ഭീഷണിയില്ലെന്ന് അധികൃതര്‍