Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജനകീയ ഹോട്ടലിലേക്ക് വെള്ളമെടുക്കുന്ന കിണറ്റില്‍ സോപ്പുകലക്കിയ പ്രതി മമ്മൂട്ടി അറസ്റ്റില്‍

Man Arrested

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 18 മാര്‍ച്ച് 2022 (18:31 IST)
ജനകീയ ഹോട്ടലിലേക്ക് വെള്ളമെടുക്കുന്ന കിണറ്റില്‍ സോപ്പുകലക്കിയ പ്രതി അറസ്റ്റില്‍. വയനാട് വെണ്ണിയോട് ജനകിയ ഹോട്ടലിലാണ് സംഭവം. ഹോട്ടലിന് സമീപം മറ്റൊരു ഹോട്ടല്‍ നടത്തുന്ന വെണ്ണിയോട് കരിഞ്ഞക്കുന്ന് സ്വദേശി മമ്മുട്ടിയാണ് അറസ്റ്റിലായത്. കമ്പളക്കാട് പൊലീസാണ് ഇയാളെ പിടികൂടിയത്. 
 
രാവിലെ വെള്ളം പമ്പ് ചെയ്തപ്പോള്‍ വെള്ളത്തില്‍ സോപ്പ് പതയുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഹോട്ടല്‍ അധികൃതര്‍ പരാതിപ്പെടുകയായിരുന്നു. വെള്ളത്തിന്റെ സാമ്പിള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. ഇതില്‍ കീടനാശിനി പോലെന്തെങ്കിലും കലര്‍ന്നിട്ടുണ്ടെങ്കില്‍ വധശ്രമത്തിന് കേസെടുക്കും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് ഇന്ന് 847 പേർക്ക് കൊവിഡ്, 3 മരണം