മുത്തലാഖ്: സംസ്ഥാനത്തെ ആദ്യത്തെ അറസ്‌റ്റ് കോഴിക്കോട്

വെള്ളി, 16 ഓഗസ്റ്റ് 2019 (16:31 IST)
മുത്തലാഖ് നിയമത്തിലെ കേരളത്തിലെ ആദ്യത്തെ അറസ്‌റ്റ് കോഴിക്കോട്. കോഴിക്കോട് ചെറുവാടി സ്വദേശി പി കെ ഹുസാമിനെ മുക്കം പൊലീസ് അറസ്‌റ്റ് ചെയ്‌തു. ഇന്ന് രാവിലെയാണ് താമരശേരി പൊലീസ് നടപടിയുണ്ടായത്.

ഹുസാമിന്റെ ഭാര്യ അഭിഭാഷകൻ മുഖേന താമരശേരി കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്തിരുന്നു. ഇതിൽ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു.

മുസ്ലിം വുമണ്‍സ് പ്രൊട്ടക്ഷന്‍ ഓഫ് റൈറ്റ്‌സ് ആക്ട് 2019 പ്രകാരമാണ്  അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ഈ ആക്ടിലെ 2,3 സെക്ഷനുകള്‍ പ്രകാരം പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ‘സംഭവം നടക്കുമ്പോൾ ശ്രീറാം മദ്യപിച്ചിരുന്നു‘; തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചതോടെ പൊലീസ് നിലപാട് മാറ്റിയെന്നും ദൃക്സാക്ഷി