പിണങ്ങിയതിന്റെ ദേഷ്യത്തില്‍ കാമുകിയുടെ നഗ്ന ചിത്രം ഫേസ്‌ബുക്കിലിട്ടു; യുവാവ് അറസ്‌റ്റില്‍

പിണങ്ങിയതിന്റെ ദേഷ്യത്തില്‍ കാമുകിയുടെ നഗ്ന ചിത്രം ഫേസ്‌ബുക്കിലിട്ടു; യുവാവ് അറസ്‌റ്റില്‍

Webdunia
ബുധന്‍, 20 ജൂണ്‍ 2018 (17:50 IST)
കാമുകിയുടെ അശ്ലീല ചിത്രം ഫേസ്‌ബുക്കില്‍ പോസ്‌റ്റ് ചെയ്‌ത യുവാവ് അറസ്‌റ്റില്‍. പശ്ചിമ ബംഗാൾ സ്വദേശി ജൂനിയർ സ്റ്റെവാർട്ട്​ ഗുഹ(31) ആണ്​പിടിയിലായത്​. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ്​ ചെയ്തു.

മൂന്നു വര്‍ഷമായി ഗുഹയും പെണ്‍കുട്ടിയും തമ്മില്‍ പ്രണയത്തിലായിരുന്നു. ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിച്ചെങ്കിലും വീട്ടുകാര്‍ എതിര്‍ത്തു. ഇതിനിടെ രണ്ടു തവണ യുവതിയുടെ അശ്ലീല ചിത്രം ഗുഹ എടുത്തിരുന്നു.
വിവാഹത്തില്‍ നിന്നും പിന്മാറാന്‍ മനപ്പൂര്‍വ്വം ശ്രമിക്കുകയാണെന്ന ഗുഹയുടെ ആരോപണം ശക്തമായതോടെ സംശയം അവസാനിപ്പിക്കുന്നതിനായി പെണ്‍കുട്ടി തന്റെ മൊബൈൽ ഫോണും ഡെബിറ്റ്​ കാർഡും പരിശോധിച്ചുകൊള്ളാൻ പറഞ്ഞ്​ഗുഹയെ ഏൽപ്പിച്ചു.

ഗുഹ ഈ ഡെബിറ്റ്​ കാർഡ്​ ഉപയോഗിച്ച്​സാധനം വാങ്ങുവാൻ തുടങ്ങി. സാമ്പത്തിക പ്രതിസന്ധി പറഞ്ഞ്​ യുവതിയിൽ നിന്ന്​മൂന്ന്​ ലക്ഷം രൂപയിലേറെ കൈപ്പറ്റുകയും ചെയ്‌തു. ഇതോടെ ഇരുവരും തമ്മില്‍ തെറ്റുകയും ചെയ്‌തു.

വഴക്ക് രൂക്ഷമായതോടെ പെണ്‍കുട്ടി നല്‍കിയ മൊബൈല്‍ ഫോൺ ഉപയോഗിച്ച്​ഗുഹ അശ്ലീല ചിത്രം ഫേസ്ബുക്കിലിട്ടു. യുവതിയുടെ ഫേസ്​ബുക്ക്​അക്കൗണ്ട് ഉപയോഗിച്ചായിരുന്നു ഫോട്ടോ ഇട്ടത്. സംഭവം പെണ്‍കുട്ടിയുടെ ശ്രദ്ധയില്‍ പെട്ടതിനു പിന്നാലെ ഇയാള്‍ ഫേസ്‌ബുക്കില്‍ നിന്നും ചിത്രം നീക്കം ചെയ്‌തു.

കുറച്ചു ദിവസങ്ങൾക്കു ശേഷം ഗുഹ വീണ്ടും ചിത്രം ഫേസ്​ബുക്കിലിട്ടതോടെ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. പിണങ്ങിയതിന്റെ ദേഷ്യത്തിലാണ് ചിത്രം പോസ്‌റ്റ് ചെയ്‌തതെന്നായിരുന്നു ഇയാള്‍ പൊലീസിന് നല്‍കിയ വിശദീകരണം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

എല്ലാ പണിയും എഐ ചെയ്യും, ചാറ്റ് ജിപിടി അറ്റ്ലസ് വെബ് ബ്രൗസർ പുറത്തിറക്കി ഓപ്പൺ എഐ

കേരളത്തിൽ ഇനിയൊരു കോൺഗ്രസ് മുഖ്യമന്ത്രി ഉണ്ടാകില്ല, സംസ്ഥാനം സഞ്ചരിക്കുന്നത് പുതിയ ദിശയിൽ: ഇ പി ജയരാജൻ

റെക്കോര്‍ഡ് ഭേദിച്ച ഉഷ്ണതരംഗത്തിന് ശേഷം ഐസ്ലാന്‍ഡില്‍ ആദ്യമായി കൊതുകുകളെ കണ്ടെത്തി

തന്ത്രപ്രധാനമായ പങ്കാളി, കാബൂളിൽ ഇന്ത്യൻ എംബസി ആരംഭിച്ച് കേന്ദ്രസർക്കാർ, ബന്ധം മെച്ചപ്പെടുത്തും

ഈ കര്‍ണാടക ഗ്രാമം 200 വര്‍ഷമായി ദീപാവലി ആഘോഷിക്കാത്തത് എന്തുകൊണ്ടെന്നെറിയാമോ?

അടുത്ത ലേഖനം
Show comments