Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒന്നും രണ്ടുമല്ല, എട്ടു പേരെ കൊല്ലുമെന്ന്; നടന്‍ മൻസൂർ അലിഖാന്‍ അറസ്‌റ്റില്‍

ഒന്നും രണ്ടുമല്ല, എട്ടു പേരെ കൊല്ലുമെന്ന്; നടന്‍ മൻസൂർ അലിഖാന്‍ അറസ്‌റ്റില്‍

ഒന്നും രണ്ടുമല്ല, എട്ടു പേരെ കൊല്ലുമെന്ന്; നടന്‍ മൻസൂർ അലിഖാന്‍ അറസ്‌റ്റില്‍
ചെന്നൈ , തിങ്കള്‍, 18 ജൂണ്‍ 2018 (13:15 IST)
വിവാദ പരാമർശത്തെ തുടര്‍ന്ന് പ്രമുഖ തമിഴ് നടൻ മൻസൂർ അലിഖാന്‍ അറസ്‌റ്റില്‍. ചെന്നൈ - സേലം അതിവേഗ പാത നിര്‍മാണം പാടില്ലെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികളും കര്‍ഷകരും നടത്തിയ പ്രതിഷേധത്തില്‍ നടത്തിയ വിവാദ പ്രസ്‌താവനയാണ് താരത്തിന് വിനയായത്.

കേന്ദ്രസര്‍ക്കാരിന്റെ പദ്ധതി പ്രകാരം വരുന്ന ചെന്നൈ - സേലം എട്ടുവരിപ്പാത നടപ്പാക്കാന്‍ അധികൃതര്‍ തുനിഞ്ഞാല്‍ എട്ടുപേരെ കൊന്ന് താൻ ജയിലിൽപ്പോകുമെന്ന മൻസൂർ അലിഖാന്റെ പ്രസ്‌താവനയ്‌ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

പാതയ്‌ക്കെതിരെ പൂലവരി, നാഴിക്കൽപ്പട്ടി, കുപ്പന്നൂർ, അച്ചൻകുട്ടപ്പട്ടി ഗ്രാമങ്ങളിലെ കർഷകരാണ് സമരം നടത്തുന്നത്. ഇവര്‍ നടത്തിയ പ്രതിഷേധ കൂട്ടായ്‌മയില്‍ പ്രസംഗിക്കുന്നതിനിടെയാണ് മൻസൂർ അലിഖാന്‍ വിവാദ പരാമർശം നടത്തിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പൊലീസിലെ അടിമപ്പണി അന്വേഷിക്കും, നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നവർക്കെതിരെ ശക്തമായ നടപടിയുണ്ടാകും: മുഖ്യമന്ത്രി