Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രണയബന്ധത്തിൽ നിന്ന് പിന്തിരിഞ്ഞില്ല; കണ്ണൂരിൽ യുവാവിന്റെ വീടിനും ബൈക്കിനും തീവെച്ചു

പ്രണയം
, ബുധന്‍, 23 ജനുവരി 2019 (16:53 IST)
കണ്ണൂരിൽ യുവാവിന്റെ വീടിന് നേരെ ആക്രമം. പ്രണയത്തെത്തുടർന്ന് പെൺകുട്ടിയുടെ വീട്ടുകാരാണ് കക്കാട് അതിരകം കൊളേക്കര തായത്ത് അക്ബർ അലിയുടെ സൽവാസ് എന്ന വീട് അക്രമിച്ചത്. അക്ബറിന്റെ മകൻ മൽസ്യതൊഴിലാളിയായ പി.കെ. അസ്കർ അലി സമീപത്തു താമസിക്കുന്ന എംബിബിഎസ് വിദ്യാർഥിയായ പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു.
 
ഈ ബന്ധം വീട്ടുകാർ അറിയുകയും, പെൺകുട്ടിയുടെ വീട്ടുകാർ കടുത്ത എതിർപ്പ് പ്രകടിപ്പിക്കുകയും ചെയ്‌തു. ഇതേത്തുടർന്ന് ഇരു വീട്ടുകാരും വാക്കുതർക്കവുംഉണ്ടായിരുന്നു. എന്നാൽ ശേഷം നടത്തിയ ചർച്ചയിൽ പെൺകുട്ടിയുടെ പഠന ശേഷം വിവാഹക്കാര്യം തീരുമാനിക്കാം എന്നായിരുന്നു പറഞ്ഞിരുന്നത്.
 
എന്നാൽ കഴിഞ്ഞ ദിവസം ഉച്ചയോടെ യുവതിയുടെ സഹോദരനും അമ്മാവനും അസ്കർ അലിയുടെ വീട്ടിലെത്തി അക്രമം നടത്തുകയായിരുന്നു എന്നായിരുന്നു പരാതി. അക്രമത്തിൽ പരുക്കേറ്റ അസ്കർ അലി സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗർഭിണിയായിരുന്നപ്പോൾ പോലും ആൻലിയ അനുഭവിച്ചത് ക്രൂര പീഡനങ്ങൾ, സംസാരിക്കുന്ന തെളിവായി ആൻലിയയുടെ ഡയറി !