Publish Date: Mon, 24 Jun 2019 (15:52 IST)
Updated Date: Mon, 24 Jun 2019 (15:54 IST)
യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ബംഗളൂരു സ്വദേശിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരു സ്വദേശിയായ റിസ്വാന്‍ എന്ന മുപ്പത്തൊന്നുകാരനാണ് തിരുനെല്ലി പൊലീസിന്‍റെ വലയില്‍ ആയത്.
ഒരു ബന്ധുവിന്റെ വിവാഹച്ചടങ്ങിനിടെയാണ് യുവാവും യുവതിയും തമ്മില്‍ പരിചയപ്പെട്ടതും അടുത്തതും. യുവതിക്ക് വിവാഹ വാഗ്ദാനം നല്‍കിയ റിസ്വാന്‍ പല തവണ പീഡിപ്പിക്കുകയായിരുന്നു. ഇതിനൊപ്പം യുവതിയില്‍ നിന്ന് ഇയാള്‍ പലപ്പോഴായി മൂന്നുലക്ഷത്തിലധികം രൂപ കൈക്കലാക്കുകയും ചെയ്തു.
ഇരുവരും തമ്മിലുള്ള വിവാഹത്തിനായി യുവതിയുടെ വീട്ടുകാര്‍ തയ്യാറെടുത്തതോടെ റിസ്വാന്‍ മുങ്ങുകയായിരുന്നു. കഴിഞ്ഞ ആറുമാസമായി ഇയാള്‍ ഒളിവിലായിരുന്നു. തുടര്‍ന്നാണ് യുവതി പൊലീസില്‍ പരാതിപ്പെട്ടതും പൊലീസ് റിസ്വാനെ അറസ്റ്റ് ചെയ്തതും.