ഗൃഹനാഥന്‍ വെട്ടേറ്റു മരിച്ചു; ഭാര്യ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍
ഗൃഹനാഥന്‍ വെട്ടേറ്റു മരിച്ചു; ഭാര്യ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍
തിരുവനന്തപുരത്ത് വിഴിഞ്ഞത്തിന് സമീപം കോളിയൂരില്‍ ഗൃഹനാഥന്‍ വെട്ടേറ്റു മരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചേമുക്കാലോടെ ആയിരുന്നു സംഭവം. അക്രമിസംഘത്തിന്റെ വെട്ടേറ്റ് ദാസന്‍ (45) എന്നയാളാണ് മരിച്ചത്.
സി പി എം പ്രവര്‍ത്തകനാണ് കൊല്ലപ്പെട്ട ദാസന്‍. ഭാര്യ ഷീജയെ ഗുരുതര പരുക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.