എട്ടാം ക്ലാസില്‍ ഇത്തവണ മുതല്‍ ഓള്‍ പാസ് ഉണ്ടാകില്ല. ജയിക്കാന്‍ മിനിമം മാര്‍ക്ക് നിര്‍ബന്ധമാക്കും. അടുത്ത വര്‍ഷം മുതല്‍ ഒന്‍പതാം ക്ലാസിലും മിനിമം മാര്‍ക്ക് സംവിധാനം കൊണ്ടുവരും. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. എഴുത്തുപരീക്ഷയ്ക് ഓരോ വിഷയത്തിലും 30 ശതമാനം മാര്‍ക്കും നിര്‍ബന്ധമാക്കും. 2026-2027 വര്‍ഷത്തില്‍ മിനിമം മാര്‍ക്ക് സംവിധാനം പത്താം ക്ലാസിലും നടപ്പാക്കും. വിദ്യഭ്യാസ കോണ്‍ക്ലേവിന്റെ ശുപാര്‍ശ അംഗീകരിച്ചാണ് മന്ത്രിസഭയിലെ തീരുമാനം.
വാരിക്കോരി മാര്‍ക്ക് നല്‍കുന്നതും എല്ലാ വര്‍ക്കും എ പ്ലസ് നല്‍കുന്നതും വിദ്യാഭ്യാസ നിലവാരം കുറയ്ക്കുന്നുവെന്ന ആക്ഷേപം വ്യാപകമായി ഉയരുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ എഡ്യുക്കേഷന്‍ കോണ്‍ക്ലേവ് സംഘടിപ്പിച്ചത്. ഈ കോണ്‍ക്ലേവിലുയര്‍ന്ന നിര്‍ദേശമാണ് മന്ത്രിസഭാ യോഗം അംഗീകരിച്ചത്.