Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചാർലി സിനിമ അനുകരിച്ച് ജോസഫ്

സ്വന്തം ചരമ പരസ്യം നൽകി മുങ്ങിയ വൃദ്ധനെ കാണാനില്ല!

ചാർലി സിനിമ അനുകരിച്ച് ജോസഫ്
, വെള്ളി, 1 ഡിസം‌ബര്‍ 2017 (09:57 IST)
സ്വന്തം ചരമവാർത്ത പത്രങ്ങളിൽ നൽകിയ വൃദ്ധനെ കാണാനില്ല. കണ്ണൂര്‍ കുറ്റിക്കോല്‍ സ്വദേശിയായ ജോസഫിനെയാണ് രണ്ടു ദിവസം മുമ്പ് കാണാതായത്. രോഗബാധിതനായ ജോസഫ് തിരുവനന്തപുരത്ത് ആര്‍സിസിയില്‍ ചികിത്സയ്ക്ക് പോകുന്നുവെന്ന കാരണത്താല്‍ നാല് ദിവസം മുമ്പാണ് വീടു വിട്ടത്. 
 
എന്നാല്‍ കഴിഞ്ഞ ദിവസത്തെ പത്രങ്ങളില്‍ തളിപ്പറമ്പിലെ ജോസഫ് മേലുക്കുന്നേലിന്റെ ചരമവാര്‍ത്ത കണ്ട നാട്ടുകാര്‍ നടത്തിയ അന്വേഷത്തിലാണ് ജോസഫിനെ കാണാനില്ലെന്ന് മനസ്സിലായത്. തുടർന്ന് കുടുംബക്കാർ പൊലീസിൽ വിരവമറിയിച്ചതിനെതുടർന്ന് പത്രമോഫീസിൽ നടത്തിയ അന്വേഷണത്തിൽ പരസ്യം നൽകിയത് ജോസഫ് തന്നെയെ‌ന്ന് അറിയാൻ കഴിഞ്ഞു. 
 
തന്റെ ജീവിതത്തെക്കുറിച്ചും സംസ്‌ക്കാര ചടങ്ങുകളെക്കുറിച്ചും ബന്ധുക്കളെക്കുറിച്ചുമെല്ലാം വിശദവിവരങ്ങള്‍ നല്‍കിയാണ് പരസ്യം ചെയ്തിരിക്കുന്നത്. ഭാര്യ നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം നടത്തി വരികയാണ്.
 
ചാര്‍ളി എന്ന സിനിമയിലെ പ്രധാന കഥാപാത്രമായ ദുല്‍ഖര്‍ സല്‍മാന്‍ ഇതു പോലെ ചരമ പരസ്യം നല്‍കി മുങ്ങുന്നുണ്ട്. സിനിമയെ അനുസ്മരിപ്പിക്കും വിധമാണ് ജോസഫിന്റെയും പ്രവൃത്തിയെന്ന് നാട്ടുകാര്‍ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മഞ്ജു, നിങ്ങൾക്ക് മാത്രമേ ഇതിനു കഴിയൂ...