Select Your Language

Notifications

webdunia
webdunia
webdunia
webdunia

സർക്കാർ ക്വാറന്റൈനിൽ നിന്നും ഒരാൾ ചാടിപ്പോയി, പോലീസ് കേസെടുത്തു

സർക്കാർ ക്വാറന്റൈനിൽ നിന്നും ഒരാൾ ചാടിപ്പോയി, പോലീസ് കേസെടുത്തു
വയനാട് , ശനി, 6 ജൂണ്‍ 2020 (15:18 IST)
വയനാട്: സർക്കാർ ഒരുക്കിയ ക്വാറന്റൈൻ കേന്ദ്രത്തിൽ നിന്നും ഉദ്യോഗസ്ഥരുടെ അറിവില്ലാതെ ഒരാൾ ചാടിപോയി. തിരുനെല്ലി പഞ്ചായത്തിലെ തോൽപ്പെട്ടിയിൽ സർക്കാറിന്റെ ക്വാറന്റൈൻ കേന്ദ്രത്തിൽ കഴിഞ്ഞുവന്ന കോട്ടയം സ്വദേശി മണികുട്ടനെയാണ് കാണാതായത്. ഇയാൾ എങ്ങോട്ടേക്കാണ് പോയതെന്ന് വ്യക്തമായിട്ടില്ല. സംഭവത്തിൽ പോലീസ് കേസെടുത്തു.
 
കർണാടകത്തിൽ നിന്നും ജൂൺ നാലിന് തോൽപ്പെട്ടി ചെക്ക് പോസ്റ്റ് വഴി അനധികൃതമായി വയനാട്ടിലേക്ക് പ്രവേശിച്ച ഇയാളെ പഞ്ചായത്ത് അധികൃതർ ഇടപ്പെട്ടാണ് തോൽപ്പെട്ടി വിപികെ ലോഡ്ജിൽ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചത്. ഇയാൾക്ക് ഇന്നലെ രാവിലെ ഭക്ഷണം നൽകാനായി ചെന്നപ്പോളാണ് മണിക്കുട്ടൻ മുറിയിലില്ലെന്ന് മനസിലായത്. തുടർന്ന് തെരച്ചിൽ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. ഇതോടെ പഞ്ചായത്ത് സെക്രട്ടറി പോലീസിൽ സമീപിക്കുകയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശബരിമല ക്ഷേത്രം ഈ മാസം തുറക്കും: മണിക്കൂറിൽ 200 പേർക്ക് പ്രവേശനം