Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജൂൺ എട്ടു മുതൽ ആരാധനാലയങ്ങൾക്ക് തുറന്നുപ്രവർത്തിക്കാം, മാർഗനിർദേശങ്ങൾ പുറത്തിറക്കി കേന്ദ്ര സർക്കാർ

ജൂൺ എട്ടു മുതൽ ആരാധനാലയങ്ങൾക്ക് തുറന്നുപ്രവർത്തിക്കാം, മാർഗനിർദേശങ്ങൾ പുറത്തിറക്കി കേന്ദ്ര സർക്കാർ
, വെള്ളി, 5 ജൂണ്‍ 2020 (08:39 IST)
ജുൺ എട്ടുമുതൽ ആരാധനാലയങ്ങൾക്ക് തുറന്നു പ്രവർത്തിയ്ക്കുന്നതിനായി മാർഗ നിർദേശങ്ങൾ പുറത്തിറക്കി കേന്ദ്ര ആഭ്യന്തര മന്ത്രായം, കർശനമായ നിയന്ത്രണങ്ങളോടെയാണ് ആരാധനായലങ്ങൾ തുറക്കുന്നത്. വിഗ്രഹങ്ങളിലോ പരിശുദ്ധ ഗ്രന്ഥങ്ങളിലോ ഭക്തരെ തൊടാൻ അനുവദിയ്ക്കരുത് എന്നും, പ്രസാദം തീർത്ഥം എന്നിവ നൽകരുത് എന്നും മർഗ നിർദേശത്തിൽ പറയുന്നു.
  • വിഗ്രഹങ്ങളിലോ പരിശുദ്ധ ഗ്രന്ഥങ്ങളിലോ തൊടാൻ ഭക്തരെ അനുവദിയ്ക്കരുത്. 
  • പ്രസാദം തീർത്ഥം എന്നിവ നൽകാൻ പാടില്ല. 
  • പ്രവേശന സ്ഥലത്ത് താപനില പരിശോധിയ്ക്കാനുള്ള സംവിധാനം ഉണ്ടായിരിയ്ക്കണം. 
  • ആരാധനാലയങ്ങളിൽ കയറും മുൻപ് കയ്യും കാലും സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം.
  • പ്രവേശനം രോഗലക്ഷണം ഇല്ലാത്തവർക്ക് മാത്രം, മാസ്കുക് ധരിയ്ക്കാത്തവരെ പ്രവേശിപ്പിയ്ക്കരുത്.
  • സമൂഹ പ്രർത്ഥനയ്ക്കുള്ള പായ സ്വയം കൊണ്ടുവരണം, എല്ലാവർക്കും ഒരു പായ അനുവദിയ്ക്കില്ല
  • വലിയ ആൾകൂട്ടം ഉണ്ടാകുന്ന ചടങ്ങുകൾ അനുവദിയ്ക്കരുത്. 
  • കൃത്യമായ ഇടവേളകളിൽ ആരാധനാലയങ്ങൾ കഴുകുകയും അണുവിമുക്തമാക്കുകയും ചെയ്യണം.
  • 65വയസിന് മുകളിലുള്ളവരും, 10 വയസിന് താഴെയുള്ളവരും, ഗർഭിണികളും, മറ്റു അസുഖങ്ങൾ ഉള്ളവരും വീടുകളിൽ തന്നെ തുടരണം   

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്ത്രീധനമായി ബൈക്ക് കിട്ടിയില്ല; ഭാര്യയുടെ ഫോണ്‍നമ്പറും ഫോട്ടോയും ഓണ്‍ലൈനിലിട്ട് ലൈംഗികവൃത്തിക്കെന്ന് പരസ്യംചെയ്തയാളെ അറസ്റ്റുചെയ്തു