കോടതി ജീവനക്കാരന്‍ തൂങ്ങിമരിച്ച നിലയില്‍
കോടതി ജീവനക്കാരന്‍ കോടതി മുറിയില്‍ തൂങ്ങിമരിച്ചു
കോടതി ജീവനക്കാരനായ ഒറ്റപ്പാലം ശ്രീകൃഷ്ണപുരം കടമ്പഴിപ്പുറം മയിലാടുമ്പാറ വടക്കേക്കര വീട്ടില്‍ കൃഷ്ണകുമാര്‍ എന്ന 45 കാരനെ കോടതി മുറിയില്‍ തൂങ്ങിമരിച്ചതായി കണ്ടെത്തി. എം.എ.സി.ടി കോടതി ജീവനക്കാരനാണ് ഇയാള്‍.
കഴിഞ്ഞ ദിവസം രാവിലെ ജോലിക്കെത്തിയ മറ്റ് ജീവനക്കാരാണ് കൃഷ്ണകുമാറിന്‍റെ മൃതദേഹം കണ്ടെത്തിയത്. നൈറ്റ് ഡ്യൂട്ടിയിലായിരുന്നു ഇയാള്‍. കോടതി ജീവനക്കാരന്‍റെ മരണം കാരണം ഒരു മണിക്കൂറോളം കോടതിയുടെ പ്രവര്‍ത്തനം തടസപ്പെട്ടു.