Select Your Language

Notifications

webdunia
webdunia
webdunia
webdunia

പുതിയ പാർട്ടി ഉടൻ; നടപടികൾ വേഗത്തിലാക്കി മാണി സി കാപ്പൻ

പുതിയ പാർട്ടി ഉടൻ; നടപടികൾ വേഗത്തിലാക്കി മാണി സി കാപ്പൻ
, തിങ്കള്‍, 15 ഫെബ്രുവരി 2021 (09:04 IST)
കോട്ടയം: എൻസിപി വിട്ട് യുഡിഎഫിൽ ചേക്കേറിയ മാണി സി കാപ്പൻ ഉടൻ പുതിയ രാഷ്ട്രീയ പാർട്ടി രൂപികരിയ്ക്കും. ഈ മാസം തന്നെ പുതിയ പാർട്ടിയുടെ പ്രഖ്യാപനം ഉണ്ടാകും എന്നാണ് വിവരം. എൻസിപി കേരള എന്നായിയ്ക്കും പുതിയ പാർട്ടിടെ പേര് എന്നാണ് റിപ്പോർട്ടുകൾ. പാർട്ടിയുടെ ഭരണഘടന, പതാക, രജിസ്ട്രേഷൻ എന്നിവ തീരുമാനിയ്ക്കുന്നതിനായി മാണി സി കാപ്പന്‍ ചെയര്‍മാനും, അഡ്വ ബാബു കാര്‍ത്തികേയന്‍ കണ്‍വീനറുമായി പത്തംഗ സമിതിയെ നിയോഗിച്ചു.
 
രണ്ടാഴ്ചയ്ക്കുള്ളിൽ പുതിയ പാർട്ടിയുടെ ജില്ലാഘടകങ്ങൾ രൂപീകരിയ്ക്കും. പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി അടുത്ത ഞായറാഴ്ച തിരുവനന്തപുരത്ത് യോഗം ചേരും. മൂന്നു സംസ്ഥാന ജനറല്‍ സെക്രട്ടറിമാര്‍ ഉള്‍പ്പടെ പത്തു നേതാക്കളാണ് മാണി സി കാപ്പനൊപ്പം എൻസിപിയിൽനിന്നും രാജിവച്ച് യുഡിഎഫിൽ ചേർന്നത്. സര്‍ക്കാരില്‍ നിന്നു ലഭിച്ച കോര്‍പ്പറേഷന്‍ ചെയര്‍മാന്‍, ബോര്‍ഡ് മെമ്പര്‍ സ്ഥാനങ്ങള്‍ കാപ്പനോടൊപ്പമുള്ളവര്‍ ഉടന്‍ രാജിവയ്ക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മലപ്പുറം ലോക്സഭാ ഉപതിരഞ്ഞെടുപ്പ് സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം നടത്തും: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍