Webdunia - Bharat's app for daily news and videos

Install App

മഞ്ജു, നിങ്ങൾക്ക് മാത്രമേ ഇതിനു കഴിയൂ...

'ദിലീപേട്ടൻ' എന്ന വിളിയുമായി മഞ്ജു വീണ്ടും!

Webdunia
വെള്ളി, 1 ഡിസം‌ബര്‍ 2017 (09:00 IST)
വിവാദമായി തന്നെയായിരുന്നു വർഷങ്ങൾക്ക് മുൻപ് മഞ്ജു വാര്യരും ദിലീപും വിവാഹിതരായത്. അതുപോലെ തന്നെ ഏറെ ചർച്ച ചെയ്യപ്പെട്ടതായിരുന്നു ഇരുവരുടെയും വിവാഹമോചനവും. കേരളക്കരയെ വീണ്ടും ഞെട്ടിച്ചുകൊണ്ട് ദിലീപ് - കാവ്യ വിവാഹത്തോടെ നിരവധി പേരാണ് മഞ്ജുവിനൊപ്പം നിന്നത്. 
 
നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റാരോപിതനായ ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തപ്പോൾ മുതൽ ദിലീപിനെ കുടുക്കാൻ നോക്കിയത് മഞ്ജുവാര്യർ ആണെന്നും, നടിയെ ആക്രമിക്കാൻ കാരണം മഞ്ജു ആണെന്നും രീതിയിൽ ഉള്ള ഗോസിപ്പുകൾ പടർന്നിരുന്നു. ദിലീപിനോട് മഞ്ജുവിനു വൈരാഗ്യമാണെന്ന് ചില ദിലീപ് ഫാൻസും പറഞ്ഞ് തുടങ്ങി. 
 
എന്നാൽ, ദിലീപ് മറ്റൊരു വിവാഹം കഴിച്ചിട്ടും തന്റെ മുൻഭർത്താവിനെ 'ദിലീപേട്ടൻ' എന്നു തന്നെയാണ് മഞ്ജു വിളിക്കുന്നത്. മിമിക്രി താരവും നടനുമായ കലാഭവൻ അബി ഇന്നലെ അന്തരിച്ചത് കേരളം ഞെട്ടലോടെയാണ് കേട്ടത്. അദ്ദേഹത്തിന് ആദരാജ്ഞലികൾ അർപ്പിച്ചു മഞ്ജു വാര്യർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത പോസ്റ്റിൽ ആണ് മഞ്ജു ദിലീപിനെ 'ദിലീപേട്ടൻ' എന്നു വിളിച്ചത്. 
 
മഞ്ജുവിന്റെ പോസ്റ്റിനു നിരവധി കമന്റുകളാണ് വരുന്നത്. മഞ്ജുവിനെ അഭിനന്ദിച്ചു കൊണ്ടും ചിലർ കമന്റിട്ടിട്ടുണ്ട്. 
 
മഞ്ജു വാര്യരുടെ പോസ്റ്റിന്റെ പൂർണ്ണ രൂപം:
 
“കുട്ടിക്കാലം മുതൽ തന്നെ മിമിക്രി കണ്ട് ആസ്വദിക്കാൻ തുടങ്ങിയ കാലത്ത് മനസ്സിൽ പതിഞ്ഞ ഒരു മുഖം. അബിക്ക. താരങ്ങളെ അനുകരിക്കുമ്പോൾ ഓരോ താരത്തിന്റെയും ഛായ ആ മുഖത്ത് വരുന്നത് കണ്ട് ഞാൻ അത്ഭുതപ്പെട്ടിട്ടുണ്ട്. സ്കിറ്റുകളിലെ നിഷ്കളങ്കത നിറഞ്ഞ ഇത്തയുടെ കഥാപാത്രം അബിക്കയുടെ മുഖത്തിലൂടെയല്ലാതെ ഓർക്കാൻ കഴിയില്ല നമുക്ക്. അബിക്കയുടെയും ദിലീപേട്ടന്റെയും നാദിർഷിക്കായുടെയും കൂട്ടായ്മയിൽ പിറന്ന ‘ദേ മാവേലി കൊമ്പത്തി’ന്റെ എല്ലാ കാസെറ്റുകളും ഒന്നു വിടാതെ മനഃപഠമാക്കിയിരുന്ന ആളാണ് ഞാൻ. നേരിട്ട് പരിചയപ്പെട്ടപ്പോൾ എന്റെ ആരാധന നേരിട്ട് അറിയിക്കാനും എനിക്ക് ഉത്സാഹമായിരുന്നു. വർഷങ്ങൾ പിന്നിട്ട് ഇക്കയുടെ മകൻ ഷെയ്നോടൊപ്പം അഭിനയിച്ച സൈറ ബാനു വിന്റെ ലൊക്കേഷനിൽ ഏറേ സ്നേഹത്തോടെ ഇക്ക ഓടിയെത്തി. എന്നും ഒരു ഫോൺവിളിക്കപ്പുറത്തുണ്ടായിരുന്ന, സത്യസന്ധമായി ഉപദേശങ്ങളും അഭിപ്രായങ്ങളും പറഞ്ഞിരുന്ന അബിക്ക ഇന്ന് മുതൽ ഒരു ഓർമയാണെന്ന് ചിന്തിക്കാൻ മനസ്സ് അനുവദിക്കുന്നില്ല. മിമിക്രി രംഗത്തെ കിരീടം വയ്ക്കാത്ത രാജാവിന് ആദരാഞ്ജലികൾ.”

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ; അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

മോദി സർക്കാർ അധികാരത്തിലെത്തില്ല, ജാമ്യം കിട്ടിയ 21 ദിവസവും മോദിക്കെതിരെ പോരാട്ടം നടത്തുമെന്ന് കേജ്‌രിവാൾ

നരേന്ദ്രമോദി നടപ്പാക്കുന്നത് ഒരു നേതാവ് ഒരു രാജ്യം എന്ന പദ്ധതിയാണെന്ന് അരവിന്ദ് കെജ്രിവാള്‍

പിറന്നാളിന് പാർട്ടിക്കൊടി ഉയർത്താൻ വിജയ്, ആദ്യ സംസ്ഥാന സമ്മേളനം ജൂണിലെന്ന് സൂചന

ഡല്‍ഹിയില്‍ ശക്തമായ പൊടിക്കാറ്റ്; രണ്ടുപേര്‍ മരണപ്പെട്ടു

അടുത്ത ലേഖനം
Show comments