Webdunia - Bharat's app for daily news and videos

Install App

‘ജനങ്ങളുടെ പ്രശ്നങ്ങള്‍ മനസിലാക്കി അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തും’; ഓഖി ദുരന്തബാധിതരെ സന്ദര്‍ശിച്ച് മഞ്ജു

മഞ്ജു വാര്യര്‍ ഓഖി ദുരന്തബാധിതരെ സന്ദര്‍ശിച്ചു

Webdunia
ബുധന്‍, 27 ഡിസം‌ബര്‍ 2017 (12:48 IST)
ഓഖി ദുരന്തം നാശം വിതച്ച പൂന്തുറയില്‍ ചലച്ചിത്ര താരം മഞ്ജുവാര്യര്‍ സന്ദര്‍ശിച്ചു. ദുരന്ത ബാധിത പ്രദേശങ്ങളിലെ മരണപ്പെട്ട ഓരോ ആളുടെ വീടുകളിലും കയറി ഇറങ്ങിയാണ് താരം ദുരന്ത ബാധിതരെ കണ്ടത്. അതേസമയം ജനങ്ങളുടെ പ്രശ്നങ്ങള്‍ മനസിലാക്കി അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന ഉറപ്പും താരം നാട്ടുകാര്‍ക്ക് നല്‍കി.  
 
സിനിമയില്‍ നിന്ന് ആദ്യമായാണ് ഒരാള്‍ ഓഖി ദുരന്ത ബാധിത മേഖല സന്ദര്‍ശിക്കുന്നത്. കഴിഞ്ഞദിവസം ഓഖി ദുരന്തത്തിന്റെ നാശനഷ്ടവും നഷ്ടപരിഹാരവും കണക്കാക്കാന്‍ കേന്ദ്രസംഘം കേരളത്തിലെത്തിയിരുന്നു. 
മൂന്നു സംഘങ്ങളായാണ് അവര്‍ സംസ്ഥാനത്തെ തീരപ്രദശങ്ങൾ സന്ദർശിച്ചത്. രാവിലെയെത്തുന്ന കേന്ദ്രസംഘം ഈ മാസ 29 വരെ സംസ്ഥാനത്തെ വിവിധ തീരപ്രദേശങ്ങൾ സന്ദർശിക്കും. 
 
തിരുവനന്തപുരം ,കൊല്ലം ജില്ലകളിൽ ഒന്നാമത്തെ സംഘവും തൃശൂർ,മലപ്പുറം ജില്ലകളിൽ രണ്ടാമത്തെ സംഘവും എണാകുളം ,ആലപ്പുഴ ജില്ലകളിൽ മൂന്നാമത്തെ സംഘവുമാണ് സന്ദർശനം നടത്തുക. മുഖ്യമന്ത്രിയുമായും സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരുമായും ചർച്ചനടത്തിയശേഷമായിരിക്കും ഏതൊക്കെസ്ഥലങ്ങളാണ് സന്ദർശിക്കുക എന്നതിനെ സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ രാജ്യത്തെ ഓര്‍ത്ത് ഞാന്‍ ലജ്ജിക്കുന്നു, നായ്ക്കളെ ഓര്‍ക്കുമ്പോള്‍ എന്റെ ഹൃദയം തകരുകയാണ്, പൊട്ടിക്കരഞ്ഞ് നടി സദ

തദ്ദേശ തെരഞ്ഞെടുപ്പ്: പേരു ചേർക്കാൻ 29.81 ലക്ഷം അപേക്ഷകൾ

Independence Day Wishes in Malayalam: സ്വാതന്ത്ര്യദിനാശംസകള്‍ മലയാളത്തില്‍

വെളിച്ചെണ്ണയുടെ വില ഉയരുന്നു: സപ്ലൈകോയില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് വാങ്ങാവുന്ന കേര വെളിച്ചെണ്ണയുടെ അളവ് ഒന്നില്‍ നിന്ന് രണ്ടു ലിറ്ററായി ഉയര്‍ത്തി

വ്യാപാരക്കരാർ ചർച്ചയാകും, നരേന്ദ്രമോദി അടുത്തമാസം അമേരിക്കയിലേക്ക്, ട്രംപുമായി കൂടിക്കാഴ്ച നടത്തിയേക്കും

അടുത്ത ലേഖനം
Show comments