വെള്ളത്താടിയുള്ള ഈ അപ്പൂപ്പൻ ടിവിയിലൂടെ ഇന്ത്യക്കാരെ കൊള്ളയടിക്കുന്നു: മനീഷ് തിവാരി
ഇന്ത്യക്കാരുടെ വീട്ടിൽ നിന്നും പണം എടുത്തുമാറ്റാൻ ക്രിസ്തുമസ് മോദി!
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരോക്ഷമായി പരിഹസിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് മനീഷ് തിവാരി. ട്വിറ്ററിലൂടെയായിരുന്നു തിവാരിയുടെ പരിഹാസം. മോദിയെ ക്രിസ്തുമസ് അപ്പൂപ്പനുമായി താരതമ്യം ചെയ്തായിരുന്നു തിവാരിയുടെ പ്രതികരണം.
തിവാരിയുടെ ട്വീറ്റ്: ലോകമെമ്പാടും ഈ സമയത്ത് വെളുത്ത താടിയുള്ള പ്രായമായ ഒരാൾ നിങ്ങളുടെ വീടുകളിലേക്ക് പതുങ്ങിക്കയറുകയും നിങ്ങളുടെ സോക്സുകളിൽ പണം നിക്ഷേപിക്കുകയും ചെയ്യും.
എന്നാൽ ഇന്ത്യയിൽ അങ്ങനെയല്ല, ഇന്ത്യയിൽ പ്രായമായ, വെളുത്ത താടിയുള്ള ഒരാൾ ടെലിവിഷനിലൂടെ നിങ്ങളുടെ വീടുകളിൽ നുഴഞ്ഞുകയറുകയും നിങ്ങളുടെ പോക്കറ്റുകളിൽ നിന്നും അലമാരയിൽ നിന്നും പണപ്പെട്ടിയിൽ നിന്നും പണം എടുത്തുമാറ്റുകയും സോക്സ് മാത്രമായി അവശേഷിപ്പിക്കുകയും ചെയ്യുന്നു.