17കാരി ആണ്‍വേഷത്തില്‍ വിവാഹം ചെയ്തത് മൂന്നു പെണ്‍കുട്ടികളെ; ഒടുവില്‍ സംഭവിച്ചതോ ഇങ്ങനെ !
ആണ്‍വേഷത്തില്‍ യുവതി മൂന്ന് പെണ്‍കുട്ടികളെ വിവാഹം ചെയ്തു
ആണ്‍വേഷത്തില്‍ മൂന്നു പെണ്‍കുട്ടികളെ വിവാഹം ചെയ്ത 17കാരി പിടിയില്‍. ആന്ധ്രപ്രദേശിലെ കടപ്പ സ്വദേശിനിയായ രമാദേവി എന്ന പെണ്‍കുട്ടിയാണ് പിടിയിലായത്. തമിഴ്നാട്ടിലെ ഒരു നെയ്ത്തുശാലയില്‍ ജോലിക്കാരിയാണ് രമാദേവി.
പെണ്‍കുട്ടിയാണെങ്കിലും ആണ്‍വേഷത്തില്‍ ജീവിക്കാനായിരുന്നു രമാദേവിയുടെ മോഹം. അതുകൊണ്ടു തന്നെ ജോലി സമയത്തും മറ്റും ആണുങ്ങളെ പോലെ വസ്ത്രം ധരിച്ചാണ് രമാദേവി ജീവിച്ചിരുന്നത്. സുഹൃത്തുക്കളില്‍ ഭൂരിഭാഗവും ആണ്‍കുട്ടികളായിരുന്നു.
ഇതിനിടയാണ് ഭീമഗുണ്ടം ഗ്രാമത്തിലെ പതിനേഴുകാരിയുമായി രമാദേവി സൗഹൃദത്തിലായി. ബന്ധം പിന്നീട് പ്രണയത്തിലേക്ക് കടക്കുകയും ചെയ്തു. തുടര്‍ന്ന് ഇരുവരും വിവാഹിതരാവുകയും ചെയ്തു. ദിവസങ്ങള്‍ക്ക് ശേഷമാണ് താന്‍ വിവാഹം ചെയ്തത് പെണ്ണിനെയാണെന്ന് ആ പെണ്‍കുട്ടി അറിയുന്നത്. തുടര്‍ന്ന് ഈ പെണ്‍കുട്ടിയും മാതാപിതാക്കളും പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.