Webdunia - Bharat's app for daily news and videos

Install App

‘നവീനെ ദിവ്യ പരസ്യമായി ആക്ഷേപിക്കുമ്പോൾ കലക്ടർക്ക് ചെറുചിരി, സഹിക്കാനായില്ല': മഞ്ജുഷ നവീൻ

നിഹാരിക കെ എസ്
ശനി, 2 നവം‌ബര്‍ 2024 (09:15 IST)
പത്തനംതിട്ട: യാത്രയയപ്പ് യോഗത്തിൽ വെച്ച് പി.പി.ദിവ്യ ആക്ഷേപിച്ചതിന്റെ മനോവിഷമത്തിൽ എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്തിരുന്നു. സംഭവം നടക്കുമ്പോൾ കണ്ണൂർ കളക്ടർ സമീപത്തുണ്ടായിരുന്നു. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു. പിന്നാലെ നവീന്റെ സംസ്കാരച്ചടങ്ങിന് വരേണ്ട എന്നു കലക്ടറോട് കുടുംബം പറഞ്ഞിരുന്നു. യാത്രയയപ്പ് യോഗത്തിൽ എഡിഎം നവീൻ ബാബുവിനെ പി.പി.ദിവ്യ ആക്ഷേപിക്കുമ്പോൾ കണ്ണൂർ കലക്ടർ ചെറുചിരിയോടെ ഇരിക്കുകയായിരുന്നുവെന്നും അത് കണ്ട് സഹിക്കാനായില്ലെന്നും നവീന്റെ ഭാര്യ മഞ്ജുഷ പറയുന്നു. 
 
'കലക്ടറുടെ മൊഴി വിശ്വസിക്കുന്നില്ലെന്ന തന്റെ നിലപാടിൽ ഉറച്ച് നിൽക്കുകയാണ് മഞ്ജുഷ. അവധി പോലും ചോദിക്കാൻ മടിയുള്ള ഒരാളോട് മനസ്സിലുള്ള കാര്യങ്ങൾ തുറന്ന് സംസാരിക്കാൻ യാതൊരു സാഹചര്യവുമില്ല. ബന്ധുക്കൾ നവീൻ ബാബുവിന്റെ മൃതദേഹം ഏറ്റുവാങ്ങാൻ ചെന്നപ്പോഴും അദ്ദേഹം ഇതിനെപ്പറ്റി സംസാരിച്ചിട്ടില്ല. പെട്ടെന്ന് ഇങ്ങനെയൊരു മൊഴി ഉണ്ടായതിന്റെ കാരണം അറിയില്ല. 
 
വീഡിയോയിൽ നവീൻ ബാബു തകർന്നിരിക്കുമ്പോൾ കലക്ടർ പുഞ്ചിരിയോടു കൂടി ഇരിക്കുന്നതാണ് കാണുന്നത്. അതിനുശേഷം ഒന്നു സമാധാനിപ്പിച്ചാൽ ഇങ്ങനെയൊന്നും ഉണ്ടാവില്ലായിരുന്നു. വിഡിയോയിലെ അദ്ദേഹത്തിന്റെ ശരീരഭാഷ കണ്ടാണ് സംസ്കാരച്ചടങ്ങിന് വരേണ്ട എന്നു പറഞ്ഞത്. പി.പി.ദിവ്യക്കെതിരെ ഇതുവരെയുള്ള നടപടികളിൽ തൃപതയാണ്', മഞ്ജുഷ പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

‘നവീനെ ദിവ്യ പരസ്യമായി ആക്ഷേപിക്കുമ്പോൾ കലക്ടർക്ക് ചെറുചിരി, സഹിക്കാനായില്ല': മഞ്ജുഷ നവീൻ

ഷാഫി പ്രമാണി കളിക്കുന്നു; പാലക്കാട് കോണ്‍ഗ്രസില്‍ കൊഴിഞ്ഞുപോക്ക് തുടരുന്നു

എത്ര തവണ നിങ്ങള്‍ക്ക് ആധാര്‍ കാര്‍ഡിലെ നമ്പര്‍ മാറ്റാം

എന്‍എസ് മാധവന് 2024ലെ എഴുത്തച്ഛന്‍ പുരസ്‌കാരം

ചോദ്യം ചെയ്യല്‍ കഴിഞ്ഞു, പിപി ദിവ്യയെ തിരികെ ജയിലില്‍ എത്തിച്ചു

അടുത്ത ലേഖനം
Show comments