Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒരു ഗഡു ക്ഷേമ പെൻഷൻ (1600 രൂപ) കൂടി അനുവദിച്ചു: അടുത്ത ബുധനാഴ്ച മുതൽ വിതരണം ചെയ്യും

Welfare Pension

എ കെ ജെ അയ്യർ

, വെള്ളി, 1 നവം‌ബര്‍ 2024 (15:36 IST)
തിരുവനന്തപുരം:  സംസ്ഥാന സർക്കാർ നൽകുന്ന സാമൂഹിക സുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് ഒരു ഗഡു കൂടി അനുവദിച്ചു.  ധനമന്ത്രി ബാലഗോപാൽ അറിയിച്ചതാണ് ഈ വിവരം. 1600 രൂപാ വീതം ഉള്ള ഈ പെൻഷൻ 62 ലക്ഷത്തോളം പേർക്കാണ് ലഭിക്കുന്നത്.
 
വരുന്ന ബുധനാഴ്ച മുതൽ ഈ തുക പെൻഷൻകാർക്ക് കിട്ടിത്തുടങ്ങും. ഇതിൽ 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടുകളിൽ തുക എത്തുമ്പോൾ മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തിയാണ് പെൻഷൻ തുക കൈമാറുന്നത്.
 
ഓണ സമയത്ത് 3 ഗഡു പെൻഷൻ നൽകിയിരുന്നു. കഴിഞ്ഞ മാർച്ച് മുതലുള്ള ഈ പെൻഷൻ പ്രതിമാസം നൽകാൻ ഉറപ്പു വരുത്തിയതായാണ് ധനമന്ത്രി പറയുന്നത്. ഈ സർക്കാർ അധികാരത്തിൽ എത്തിയ ശേഷം ഇതുവരെയായി 3 3000 കോടി രൂപയോളമാണ് വിതരണം ചെയ്യാൻ അനുവദിച്ചത്. ഈ പദ്ധതിക്കുള്ള പണത്തിൻ്റെ 98 ശതമാനവും സംസ്ഥാന സർക്കാർ കണ്ടെത്തുമ്പോൾ കേവലം 2 ശതമാനം മാത്രമാണ് കേന്ദ്ര വിഹിതം.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കള്ളനോട്ടു കേസിൽ ജാമ്യത്തിലിറങ്ങിയ അദ്ധ്യാപകൻ വീണ്ടും കള്ളനോട്ടുമായി പിടിയിലായി