Publish Date: Fri, 01 Nov 2024 (20:31 IST)
Updated Date: Fri, 01 Nov 2024 (20:40 IST)
എന്‍എസ് മാധവന് 2024ലെ എഴുത്തച്ഛന്‍ പുരസ്‌കാരം. സാംസ്‌കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരം പ്രഖ്യാപനം നടത്തിയത്. അഞ്ചുലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. മലയാള ചെറുകഥാസാഹിത്യലോകത്തില്‍ അനന്യമായ സ്ഥാനമാണ് എന്‍.എസ്.മാധവനുള്ളതെന്ന് പുരസ്‌കാരം പ്രഖ്യാപിക്കവെ മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.
വൈവിധ്യമായ പ്രമേയങ്ങള്‍ ചെറുകഥാരൂപത്തില്‍ അവതരിപ്പിക്കുന്നതില്‍ എന്‍ എസ് മാധവന്‍ അസാധാരണ വൈഭവമാണ് പ്രകടിപ്പിക്കുന്നത്. സമൂഹചലനങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ച് യുക്തിപൂര്‍വം വിലയിരുത്തുന്നതിലും അദ്ദേഹം ചെലുത്തുന്ന ശ്രദ്ധ ആദരവര്‍ഹിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.