Select Your Language

Notifications

webdunia
webdunia
webdunia
webdunia

കലയുടെ ഭര്‍ത്താവ് അനില്‍ ഇസ്രയേലിലെ ആശുപത്രിയില്‍ ചികിത്സ തേടി; രക്തസമ്മര്‍ദ്ദം കൂടി മൂക്കില്‍ നിന്നും രക്തം വന്നു

Kala Murder Case

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 4 ജൂലൈ 2024 (14:58 IST)
ആലപ്പുഴ മാന്നാര്‍ കൊലപാതകക്കേസില്‍ വഴിത്തിരുവുകള്‍. കൊല്ലപ്പെട്ടെന്ന് സംശയിക്കുന്ന കലയുടെ മൃതദേഹം ഇതുവരെ കണ്ടെത്തിയിട്ടില്ല. ഒന്നാം പ്രതിയും കലയുടെ ഭര്‍ത്താവുമായ അനില്‍ കുമാറിനു മാത്രമേ മൃതദേഹം എവിടെയാണ് സംസ്‌കരിച്ചതെന്ന് അറിയൂവെന്ന് പൊലീസ് സംശയിക്കുന്നു. കേസില്‍ ഇന്നലെയാണ് മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തത്. ജിനു, പ്രമോദ്, സോമരാജന്‍ എന്നിവരാണ് അറസ്റ്റിലായത്. കൊല്ലപ്പെട്ട കലയുടെ ഭര്‍ത്താവ് അനില്‍കുമാറാണ് കേസിലെ ഒന്നാംപ്രതി.
 
അതേസമയം അനില്‍ ഇസ്രയേലിലെ ആശുപത്രിയില്‍ ചികിത്സ തേടിയെന്ന് റിപ്പോര്‍ട്ട്. രക്തസമ്മര്‍ദ്ദം കൂടിയതിന് പിന്നാലെ അനിലിന്റെ മൂക്കില്‍നിന്നും രക്തം വന്നതോടെയാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. കലയെ കൊലപ്പെടുത്തിയ കേസില്‍ കൂട്ടുപ്രതികള്‍ പിടിയിലായത് അറിഞ്ഞതിന് പിന്നാലെയാണ് അനിലിന് ശാരീരികാസ്വസ്ഥതകള്‍ ഉണ്ടായത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വരുംദിവസങ്ങളില്‍ മഴ ശക്തമാകും; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്