Publish Date: Thu, 04 Jul 2024 (11:07 IST)
Updated Date: Thu, 04 Jul 2024 (10:54 IST)
ഇന്ത്യന്‍ സിനിമയിലെ തന്നെ ദൃശ്യവിസ്മയമെന്ന വിശേഷണം സ്വന്തമാക്കി ആഗോള ബോക്‌സോഫീസില്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞ് കുതിക്കുകയാണ് പ്രഭാസ് നായകനായ ബ്രഹ്മാണ്ഡ സിനിമയായ കല്‍കി 2898. ആഗോളതലത്തില്‍ നിന്നും 600 കോടിയിലധികം സ്വന്തമാക്കിയ സിനിമ കേരളത്തില്‍ നിന്നും കഴിഞ്ഞ 6 ദിവസങ്ങളില്‍ നിന്നും 16.07 കോടി രൂപ സ്വന്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.
അമിതാഭ് ബച്ചനും കമല്‍ഹാസനും പുറമെ ദീപിക പദുക്കോണും സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ചെറിയ ശ്രദ്ധിക്കുന്ന വേഷങ്ങളില്‍ അന്ന ബെന്‍,ശോഭന,ദുല്‍ഖര്‍ സല്‍മാന്‍,വിജയ് ദേവരകൊണ്ട തുടങ്ങിയ താരങ്ങളും സിനിമയിലെത്തിയിരുന്നു. പ്രീ സെയില്‍ ബിസിനസായി തന്നെ 100 കോടി സ്വന്തമാക്കിയിരുന്ന സിനിമ മഹാഭാരത കാലത്ത് നിന്നും ആരംഭിച്ച് 2898 എഡിയിലാണ് കഥപറയുന്നത്. ദേശീയ തലത്തില്‍ തന്നെ ശ്രദ്ധ നേടിയിട്ടുള്ള നാഗ് അശ്വിനാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.