Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാലവർഷം ഇന്നെത്തും, കേരളത്തിൽ 7 ദിവസം ഇടിമിന്നലോട് കൂടിയ വ്യാപക മഴയ്ക്ക് സാധ്യത

കാലവർഷം ഇന്നെത്തും, കേരളത്തിൽ 7 ദിവസം ഇടിമിന്നലോട് കൂടിയ വ്യാപക മഴയ്ക്ക് സാധ്യത

അഭിറാം മനോഹർ

, വ്യാഴം, 30 മെയ് 2024 (11:44 IST)
സംസ്ഥാനത്ത് കാലവര്‍ഷം ഇന്നെത്തിച്ചേരാന്‍ സാധ്യതയെന്ന് കാലാവസ്ഥാ പ്രവചനം. കാലവര്‍ഷത്തിന്റെ സാഹചര്യത്തില്‍ കേരളത്തില്‍ അടുത്ത 7 ദിവസം വരെ വ്യാപകമായി ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി അറിയിപ്പുണ്ട്. ഇതിനൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. 11 ജില്ലകളില്‍ ഇതിനെ തുടര്‍ന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂര്‍,വയനാട്,കാസര്‍കോട് ജില്ലകളില്‍ ഒഴികെയുള്ള ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂണ്‍ 2 വരെ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായാണ് കാലാവസ്ഥാ വിഭാഗം അറിയിച്ചിട്ടുള്ളത്.
 
 ഇന്നലെ അതിശക്തമായ മഴ ലഭിച്ച കൊച്ചിയില്‍ രാത്രി മഴ വിട്ടുനിന്നതോടെ നഗരത്തിലെ വെള്ളക്കെട്ടിന് ആശ്വാസമായി. തുടര്‍ച്ചയായ ദിവസങ്ങളില്‍ വെള്ളം കയറിയ മൂലേപ്പാടം വി ആര്‍ തങ്കപ്പന്‍ റോഡില്‍ പ്രതിസന്ധി തുടരുകയാണ്. അശാസ്ത്രീയമായി നിര്‍മിച്ച കലുങ്കുകളും തോടുകളുമാണ് സ്ഥിതി രൂക്ഷമാക്കിയതെന്നാണ് നാട്ടുകാരുടെ പരാതി.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Narendra Modi: എന്‍ഡിഎ അധികാരത്തിലെത്തിയാല്‍ മോദി തന്നെ പ്രധാനമന്ത്രി; അവസാന രണ്ടര വര്‍ഷം അമിത് ഷാ?