കരുളായി വനത്തില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം തിങ്കളാഴ്ച വരെ മെഡിക്കല്‍ കോളജില്‍
മാവോയിസ്റ്റുകളുടെ മൃതദേഹം മെഡിക്കല്‍ കോളജില്‍
കഴിഞ്ഞദിവസം നിലമ്പൂര്‍ കരുളായി വനത്തില്‍ കൊല്ലപ്പെട്ട മാവോവാദികളുടെ മൃതദേഹം മെഡിക്കല്‍ കോളജില്‍. തിങ്കളാഴ്ച വരെ മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സൂക്ഷിക്കും. തിങ്കളാഴ്ച അര്‍ദ്ധരാത്രി വരെ മൃതദേഹം ആശുപത്രിയില്‍ സൂക്ഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
പൊലീസിന്റെ നടപടിയില്‍ സംശയമുള്ളതിനാലാണ് മൃതദേഹം സൂക്ഷിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.
കൊല്ലപ്പെട്ട കുപ്പുസ്വാമിയുടെ സഹോദരന്റെയും അജിതയുടെ സഹപ്രവർത്തകരുമാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
തിങ്കളാഴ്ച അര്‍ദ്ധരാത്രിക്കു ശേഷമായിരിക്കും പൊലീസ് ഇക്കാര്യത്തില്‍ തുടർ നടപടികൾ സ്വീകരിക്കുക.