Select Your Language

Notifications

webdunia
webdunia
webdunia
webdunia

പുതിയ നോട്ടുകള്‍ ഒന്ന് കാണാന്‍ കിട്ടിയില്ല; അതിനു മുമ്പേ കള്ളനോട്ടുകള്‍ എത്തി; 2000ന്റെ വ്യാജനുമായി ആറുപേര്‍ ഹൈദരബാദില്‍ അറസ്റ്റില്‍

2000ത്തിന്റെ വ്യാജനോട്ടുകള്‍ അടിച്ചവര്‍ അറസ്റ്റില്‍

പുതിയ നോട്ടുകള്‍ ഒന്ന് കാണാന്‍ കിട്ടിയില്ല; അതിനു മുമ്പേ കള്ളനോട്ടുകള്‍ എത്തി; 2000ന്റെ വ്യാജനുമായി ആറുപേര്‍ ഹൈദരബാദില്‍ അറസ്റ്റില്‍
ഹൈദരാബാദ് , ശനി, 26 നവം‌ബര്‍ 2016 (18:23 IST)
നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്ന് പുതുതായി ഇറക്കിയ 2000 രൂപ നോട്ടുകള്‍ കാണാത്തവര്‍ ഇനിയുമേറെ ഉണ്ട്. എന്നാല്‍, എല്ലാവരുടെയും കൈയില്‍ 2000 ത്തിന്റെ നോട്ടുകള്‍ ഇനിയും എത്തിയിട്ടില്ല. കിട്ടിയവര്‍ ചില്ലറ മാറാന്‍ കഴിയാതെ വെട്ടിലായിരിക്കുകയാണ്. എന്നാല്‍, ഇതൊന്നും കള്ളനോട്ടുകാരെ ബാധിച്ചിട്ടേയില്ല. 2000 ത്തിന്റെ കള്ളനോട്ടുമായി ആറുപേരെയാണ് ഹൈദരാബാദില്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
 
രാജ്യത്തിന്റെ നാനാഭാഗത്തു നിന്നും കള്ളനോട്ടുകളുമായി ആളുകളെ പിടികൂടുന്നതിനിടയിലാണ് ഹൈദരബാദില്‍ നിന്ന് ഈ അറസ്റ്റ്. രങ്കാറെഡ്ഡി ജില്ലയിലെ ഇബ്രാഹിം പട്ടണത്തില്‍ നിന്നാണ് വ്യാജനോട്ടുകള്‍ പിടികൂടിയത്. അരലക്ഷം രൂപയുടെ വ്യാജനോട്ടുകളും ഫോട്ടോകോപ്പി യന്ത്രങ്ങളും പ്രിന്ററുകളും പിടികൂടിയ പൊലീസ് ആറുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
 
ബാക്കിയുള്ള രണ്ടുപേര്‍ക്കായി തിരച്ചില്‍ നടത്തുന്നതായി പൊലീസ് കമ്മീഷണര്‍ മഹേഷ് എം ഭാഗവത് പറഞ്ഞു. 2000, 100,50, 20, 10 രൂപയുടെ വ്യാജനോട്ടുകള്‍ ആയിരുന്നു സംഘം നിര്‍മ്മിച്ചത്. അറസ്റ്റിലായ രമേഷ് എന്നയാളുടെ വീട് പൊലീസ് പരിശോധിച്ചു വരികയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യുവരാജ് സിംഗിന് പ്രധാനമന്ത്രിയുടെ പേരു പോലും അറിയില്ല; വിവാഹം ക്ഷണിക്കാനെത്തിയ താരത്തിന് സംഭവിച്ചത്!