തൃശൂര്‍ മുന്‍ ആര്‍ച്ച് ബിഷപ് ജേക്കബ് തൂങ്കുഴി അന്തരിച്ചു

ഇന്ന് ഉച്ചയ്ക്കു 2.50 നാണ് മരണം സ്ഥിരീകരിച്ചത്

രേണുക വേണു
ബുധന്‍, 17 സെപ്‌റ്റംബര്‍ 2025 (17:16 IST)
Jacob Thoomkuzhy

തൃശൂര്‍ അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ് മാര്‍ ജേക്കബ് തൂങ്കുഴി അന്തരിച്ചു. 95 വയസ്സായിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്നു കുറച്ചു ദിവസമായി ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 
 
ഇന്ന് ഉച്ചയ്ക്കു 2.50 നാണ് മരണം സ്ഥിരീകരിച്ചത്. അതിരൂപത മെത്രാപ്പോലീത്താ മാര്‍ ആന്‍ഡ്രൂസ് താഴത്താണ് മരണവിവരം അറിയിച്ചത്. കബറടക്കം പിന്നീട്. 
 
മാനന്തവാടി രൂപതയുടെ പ്രഥമ ബിഷപ്, താമരശേരി രൂപതാ ബിഷപ്, തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ് എന്നീ സ്ഥാനങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2007 ജനുവരി മുതല്‍ കാച്ചേരിയിലെ മഡോണ മൈനര്‍ സെമിനാരിയില്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു. 
 
ജീവന്‍ ടിവിയുടെ സ്ഥാപക ചെയര്‍മാനാണ്. സിബിസിഐ വൈസ് പ്രസിഡന്റ് പദവി വഹിച്ചിട്ടുണ്ട്. 2004 ല്‍ തൃശൂര്‍ മേരിമാതാ സെമിനാരിയില്‍ നടന്ന സിബിസിഐയുടെ ചരിത്ര സംഗമത്തിന്റെ സംഘാടകനായിരുന്നു. മാനന്തവാടി രൂപത അധ്യക്ഷനായി 22 വര്‍ഷവും തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ്പായി പത്ത് വര്‍ഷവും സേവനം അനുഷ്ഠിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

രാത്രി ഷിഫ്റ്റുകളില്‍ ജോലിഭാരം കുറയ്ക്കാന്‍ 10 രോഗികളെ കൊലപ്പെടുത്തി, 27 പേരെ കൊലപ്പെടുത്താന്‍ ശ്രമിച്ചു; നേഴ്സിന് ജീവപര്യന്തം തടവ്

ആഫ്രിക്കന്‍ പന്നിപ്പനി; മനുഷ്യരെ ബാധിക്കില്ല, പന്നികളില്‍ 100ശതമാനം മരണനിരക്ക്

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും ബസ് സ്റ്റാന്‍ഡുകളില്‍ നിന്നും തെരുവ് നായ്ക്കളെ നീക്കം ചെയ്യണമെന്ന് സുപ്രീം കോടതിയുടെ ഉത്തരവ്

തലവേദനയ്ക്ക് ഡോക്ടര്‍ ആദ്യം എഴുതിയ മരുന്നു പോലും ആശുപത്രിയില്‍ ഉണ്ടായിരുന്നില്ല; ആരോപണവുമായി മരണപ്പെട്ട വേണുവിന്റെ ഭാര്യ

അച്ഛനോ അമ്മയോ മരിച്ച കുട്ടികളുടെ പഠനാവശ്യത്തിനായുള്ള സഹായം; 'സ്‌നേഹപൂര്‍വം' പദ്ധതിയിലേക്കു അപേക്ഷിക്കാം

അടുത്ത ലേഖനം
Show comments